Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:05 am

Menu

Published on August 10, 2019 at 9:00 am

കൊളസ്‌ട്രോള്‍ ഇല്ലാതാക്കാൻ ഒരു എളുപ്പമാർഗം ..

onion-raw-coconut-remedy-to-control-cholesterol

കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാല്‍. ജീവിത ശൈലിയും ഭക്ഷണങ്ങളും വ്യായാമക്കുറവും ഒരു പരിധി വരെ സ്‌ട്രെസുമെല്ലാം തന്നെ ഇതിന് പ്രധാന കാരണങ്ങളുമാണ്. പാരമ്പര്യ രോഗം കൂടിയാണിത്.

കൊളസ്‌ട്രോള്‍ അപകടമാകുന്നത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുമ്പോഴാണ്. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യുന്ന ഒന്നാണ്. ഹൃദയത്തിലേയ്ക്കും മറ്റു ശരീര ഭാഗങ്ങളിലേയ്ക്കുമുള്ള രക്തപ്രവാഹത്തിന് തടയിടാന്‍ ഇത് പ്രധാനപ്പെട്ട ഒരു കാരണമാണ്.

കൊളസ്‌ട്രോള്‍ നമുക്ക് ഭക്ഷണ ചിട്ടകളിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ജീവിത ശൈലികളിലൂടെയുമെല്ലാം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല, വീട്ടില്‍ തന്നെ, നമ്മുടെ അടുക്കളയില്‍ തന്നെയുള്ള പല ഭക്ഷണ വസ്തുക്കളും ഇതിനുളള നല്ലൊരു മരുന്നു കൂടിയാണ്.

കൊളസ്‌ട്രോള്‍ തടയുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് ഉള്ളി. ഇതെങ്ങനെയാണ് കൊളസ്‌ട്രോള്‍ കളയുന്നതെന്നും ഏത്, എങ്ങനെ, എത്ര കഴിയ്ക്കണമെന്നുമെല്ലാം അറിയൂ,

സവാളയും ചെറിയുള്ളിയും

സവാളയും ചെറിയുള്ളിയും തന്നെയാണ് കൊളസ്‌ട്രോള്‍ തടയാന്‍ ഏറെ നല്ലത്. സവാളയില്‍ തന്നെ വെള്ള നിറത്തിലേയും ഓറഞ്ച് നിറത്തേയുമെല്ലാം കാണം. എന്നാല്‍ ചുവന്ന നിറത്തിലെ സവാളയും ചുവന്നുള്ളിയുമാണ് കൊളസ്‌ട്രോള്‍ തടയാന്‍ ഏറെ സഹായിക്കുന്നവ.

പച്ചവെളിച്ചെണ്ണയോ ഒലീവ് ഓയിലോ

ഭക്ഷണത്തില്‍ നിന്നും ഉള്ളി മാറ്റി വയ്ക്കുന്നവരുണ്ട്. ഈ രീതി മാറ്റുക തന്നെ വേണം. ഉള്ളി ദിവസവും, പറ്റുമെങ്കില്‍ മൂന്നു നേരവും ഇതു കഴിയ്ക്കാം. വലിയ ഉള്ളിയെങ്കില്‍ ഒന്നര ഉള്ളി കഴിയ്ക്കാം. 140-150 ഗ്രാം വരെ ഉള്ളി കഴിയ്ക്കാം. ഇതില്‍ ഏറ്റവും നല്ലത് പച്ചയ്ക്കു കഴിയ്ക്കുന്നതു തന്നെയാണ്. പച്ച ഉള്ളിയില്‍ അല്‍പം പച്ചവെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചേര്‍ത്ത് ലേശം മുളകുപൊടിയും ചേര്‍ത്തു കഴിയ്ക്കുന്നത് കൊളസ്‌ട്രോളിന് നല്ലൊരു മരുന്നാണെന്നു മാത്രമല്ല, ഇത് മറ്റു ധാരാളം ആരോഗ്യ ഗുണങ്ങളും നല്‍കുന്നു.

ബയോ ഫ്‌ളേവനോയ്ഡുകള്‍

ഉള്ളിയിലും സവാളയിലും ബയോ ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയവ കൂടിയാണിത്. ഇതിനുള്ളില്‍ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വൈറ്റമിന്‍ ബി, വൈറ്റമിന്‍ ബി6, ഫോളിക് എന്നിവയും നാച്വറല്‍ സള്‍ഫറും ക്വര്‍സെറ്റിന്‍ എന്ന ആന്റി ഓക്‌സിഡന്റുമാണ് . ആപ്പിളിലും ഉള്ളിയിലും ക്വര്‍സെറ്റിന്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ശരീരത്തിന് കൂടുതല്‍ വലിച്ചെടുക്കുന്നത് ഉളളിയിലൂടെയാണ്.

വേവിയ്ക്കുന്നതിനേക്കാള്‍

വേവിയ്ക്കുന്നതിനേക്കാള്‍ പച്ചയ്ക്കു തന്നെ ഇത് കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. വേവിയ്ക്കുമ്പോള്‍ ഇതിലെ ക്വര്‍സെറ്റിനും ബയോഫ്‌ളേവനോയ്ഡുകളുമെല്ലാം കുറഞ്ഞു പോകുന്നു. ഇതു കൊണ്ടു തന്നെ ഇവ പച്ചയ്ക്ക്, സലാഡും മറ്റുമായി കഴിയ്ക്കുന്നതാണ് ഗുണകരം.

ഉള്ളിയുടെ പുറന്തോല്‍

ഉള്ളിയുടെ പുറന്തോല്‍ മാറ്റിയാണ് നാം ഉപയോഗിയ്ക്കുക. ചിലര്‍ ഇതും കഴിഞ്ഞ് ആദ്യത്തെ പാളിയും രണ്ടാമത്തെ പാളിയുമെല്ലാം കളഞ്ഞ് ഉള്ളിയും സവാളയും ഉപയോഗിയ്ക്കും. എന്നാല്‍ തൊലിയ്ക്കു തൊട്ടു താഴെയുള്ള ലെയറിലാണ് ക്വര്‍സെറ്റിനും ആന്റി ഓക്‌സിഡന്റുകളുമെല്ലാം കൂടുതല്‍ അടങ്ങിയിട്ടുള്ളത്.
ഇതിലെ ക്വര്‍സെറ്റിന് രക്തം നേര്‍പ്പിയ്ക്കാന്‍ സാധിയ്ക്കും. ഇതു വഴി ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ തടയുന്നു. ഹൃദ്രോഗികള്‍ ഇതു ദിവസവും കഴിയ്ക്കുന്നത് ബ്ലോക്ക് അലിയിക്കാനുളള മരുന്നു കഴിയ്ക്കുന്ന ഗുണം ചെയ്യും.

ഉള്ളിയ്ക്കും സവാളയ്ക്കും വായില്‍ മുതല്‍ മലദ്വാരം വരെയുള്ള രോഗങ്ങള്‍ കുറയ്ക്കാന്‍ സാധിയ്ക്കും. വായിലെ വ്രണം, കുടല്‍ രോഗങ്ങല്‍, പൈല്‍സ് പോലുള്ള അസുഖങ്ങള്‍ക്ക് ഇത് കാരണമാകും. നെഞ്ചെരിച്ചില്‍ പോലുള്ളവയ്ക്കും ഇതു നല്ലൊരു പരിഹാരമാണ് ഉള്ളിയിലെ ക്വര്‍സെറ്റിന് നമ്മുടെ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ സാധിയ്ക്കും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും ഇതു നല്ലതാണ്. ചര്‍മത്തിനുണ്ടാകുന്ന എക്‌സീമ, ഡ്രൈ സ്‌കിന്‍ പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലതാണ്. കഴിയുന്നതും പച്ചയ്ക്കു കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. സാലഡ് പോലുള്ള രൂപത്തില്‍ ഇവ കഴിയ്ക്കാം.

സവാള വായിലിട്ടു ചവയ്ക്കുമ്പോള്‍ തോന്നുന്ന എരിച്ചില്‍ സള്‍ഫൈഡിന്‍ കാരണമാണ്. ചവച്ചരച്ചു കഴിയ്ക്കുമ്പോഴാണ് ഇത് തോന്നുക. ഈ ഘടകം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതു പോലെ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഇതിനൊപ്പം ഉള്ളിയും സവാളയും കഴിയ്ക്കുന്നത് പ്രോട്ടീന്‍ ശരീരം പെട്ടെന്നു തന്നെ വലിച്ചെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതാണ് നോണ്‍ വെജിനൊപ്പം സവാള ചേര്‍ക്കുന്നതും ഹോട്ടലുകളില്‍ നോണ്‍ വെജിനൊപ്പം സവാള അരിഞ്ഞു തരുന്നതുമെല്ലാം.

ഇതിലെ ക്വര്‍സെറ്റിന്‍ എന്ന ഘടകത്തിന് പ്രമേഹം കുറയ്ക്കാനും ഏറെ കഴിവുണ്ട്. സവാളയിലെ നാരുകളും പ്രമേഹത്തിന് പരിഹാരമാണ്. രക്തത്തിലെ ഷുഗര്‍ പതുക്കെ മാത്രം ഉയരാനുള്ള സാധ്യത കുറയ്ക്കും. ഹോട്ടലുകളില്‍ പോയി പൊറോട്ട പോലുള്ള മൈദ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ സവാള കഴിയ്ക്കുന്നത് മൈദയുടെ അപകടം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ ഫൈബറാണ് ഈ ഗുണം നല്‍കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News