Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡിസ്പ്ലെയിൽ ഫിംഗർപ്രിന്റ് സെൻസറോടു കൂടിയ പുതിയ ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ ലഭ്യമായി തുടങ്ങുമെന്ന അറിയിപ്പുമായി മുൻനിര സ്മാർട്ഫോൺ നിർമാണ കമ്പനിയായ ഒപ്പോ. സവിശേഷതകളെക്കുറിച്ചു കൂടുതലൊന്നും വ്യക്തമാക്കാതെ, ഫ്ലിപ്കാര്‍ട്ടിലൂടെയാണ് പുതിയ സ്മാർട്ട്ഫോണ്‍ വിപണിയിലെത്തുന്നതു സംബന്ധിച്ച പ്രഖ്യാപനം ഒപ്പോ നടത്തിയിട്ടുള്ളത്.
വിശ്വസിക്കാൻ കഴിയാത്ത നിരക്കിലാകും ഡിസ്പ്ലെയിൽ ഫിംഗർപ്രിന്റ് സെൻസറോടു കൂടിയ ഫോൺ എത്തുന്നതെന്നാണ് ഫ്ലിപ്കാർട്ടിലെ ലിസ്റ്റിങിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ വിപണിയിലേക്കു ഇതുവരെ കടന്നുവന്നിട്ടില്ലാത്ത ഡിസ്പ്ലെയിൽ ഫിംഗർപ്രിന്റ് സെൻസറോടു കൂടിയ ഒന്നിലേറെ ഒപ്പോ സ്മാർട്ട്ഫോണുകളുണ്ടെങ്കിലും വില സംബന്ധിച്ച സൂചന കൂടി കണക്കിലെടുക്കുമ്പോൾ ഇത് കെ1 തന്നെയാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
2018 ഒക്ടോബറിൽ ചൈനയിൽ അവതരിച്ച കെ1 ഫോണിന്റെ പ്രധാന ഫീച്ചർ ഡിസ്പ്ലെയിൽ ഫിംഗർപ്രിന്റ് സെൻസർ തന്നെയാണ്. 6.4 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ (91 ശതമാനം സ്ക്രീൻ), സ്നാപ്ഡ്രാഗൻ 660 പ്രോസസര്‍, ആൻഡ്രോയ്ഡ് 8.1 ഒറിയോ കേന്ദ്രീകരിച്ചുള്ള കളര്‍ഒഎസ് 5.2, 64 ജിബി സ്റ്റോറേജ് (കാർഡിട്ട് 256 ജിബി വരെ സ്റ്റോറേജ് ഉയർത്താം) എന്നിവയാണ് മറ്റു സവിശേഷതകൾ. 16+2 മെഗാപികസലിന്‍റെ രണ്ടു റിയര്‍ ക്യാമറ, 25 മെഗാപിക്സലിന്‍റെ സെൽഫി ക്യാമറ, സാധാരണ കണക്ടിവിറ്റി ഓപ്ഷനുകൾ, 3ഡി ഗ്ലാസ് ബാക്ക്, 3600 എംഎഎച്ച് ബാറ്ററി എന്നിവയും കെ 1 നെ വ്യത്യസ്തമാക്കുന്നു. ഇതേ സവിശേഷതകളുമായി തന്നെ കെ1 ഇന്ത്യയിലെത്താനാണ് സാധ്യത.
4ജിബി റാം വേരിയന്‍റിന് വില 1599 യുവാനാണ് (ഏകദേശം 17,100 രൂപ). ഇതിന്‍റെ തന്നെ 6ജിബി റാം വേരിയന്‍റിന് വില 1799 യുവാനുമാണ് (ഏകദേശം 19,300 രൂപ).
Leave a Reply