Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരോഗ്യ സംരക്ഷണത്തിൻറെ കാര്യത്തിൽ വളരെയധികം പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് നമ്മുടെ പല്ലുകൾ.അവ വൃത്തിയാക്കി കൊണ്ടുനടക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.അതോപോലെ വളരെയധികം ശ്രദ്ധകൊടുക്കേണ്ട ഒരു കാര്യമാണ് പല്ലുകള്‍ക്ക് കമ്പിയിടുന്നത്. ഏറെ നാളുകള്‍ വായില്‍ പല്ലുകളുമായി പറ്റിനില്‍ക്കുന്ന കമ്പികള്‍ മോണകളില്‍ അണുബാധയുണ്ടാക്കാനും വായ്‌നാറ്റം, കാവിറ്റി തുടങ്ങിയ അനുബന്ധരോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇത് തടയാന്‍ പല്ലില്‍ കമ്പി അഥവാ ബ്രാക്കറ്റ് ഇട്ടവര്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്…..
ഒട്ടുന്ന വിധത്തിലുള്ള ആഹാരങ്ങള്‍ ഒഴിവാക്കുക
കാഠിന്യമുള്ളതും ഒട്ടിപ്പിടിക്കാവുന്നതുമായ ആഹാരങ്ങള്‍, മിഠായികളും ച്യൂയിങ് ഗം, ഐസ്, പോപ്‌കോണ്‍, പിസ്സ തുടങ്ങിയവ പല്ലില്‍ പറ്റിപ്പിടിച്ച് കാവിറ്റിയ്ക്ക് കാരണമായേക്കാം. പല്ലില്‍ കമ്പിയുള്ളത് ആഹാരം പല്ലില്‍ പറ്റിപ്പിടിക്കാനുള്ള സാധ്യത കൂട്ടുന്നു. അത് ചിലപ്പോള്‍ കമ്പിയ്ക്ക് തകരാര്‍ സംഭവിക്കാനും ചികിത്സ നേടാനും സാധ്യതയുണ്ട്.
ഭക്ഷണം കഴിച്ചാല്‍ ഉടന്‍ തന്നെ വായ കഴുകുക
മറ്റുള്ളവരേക്കാള്‍ പല്ലില്‍ കമ്പിയുള്ളവരില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ പറ്റാന്‍ സാധ്യത കൂടുതലാണ്.
മധുരമുള്ള ആഹാരങ്ങള്‍ കുറയ്ക്കുക
പഞ്ചസാര അടങ്ങിയ ആഹാരങ്ങളും പാനീയങ്ങളും കഴിക്കുന്നത് കുറയ്ക്കുക. മധുരം ഏറെ ഇഷ്ടമുള്ളയാളാണെങ്കില്‍. ഇവ കഴിച്ചതിന് ശേഷം നന്നായി പല്ല് വൃത്തിയാക്കുക. ഓരോ തവണ കഴിക്കുമ്പോഴും ഇത് ശ്രദ്ധിക്കണം.
ഇടക്കിടെ ആഹാരം കഴിക്കുന്നത് ഒഴിവാക്കുക
ഇടയ്ക്കിടെ ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. നിശ്ചിത സമയത്ത് ആഹാരം കഴിക്കുകയും പല്ലും വായും വൃത്തിയായി സൂക്ഷിക്കുകയും വൃ്ത്തിയായിരിക്കാന്‍ അനുവദിക്കുകയും ചെയ്യുക. മോണ രോഗങ്ങളില്‍ നിന്നും കാവിറ്റി വരുന്നതില്‍ നിന്നും തടയും.
പോഷകപ്രദമായ ഭക്ഷണം
ആരോഗ്യകരവും, പോഷകപ്രദവുമായ ഭക്ഷണക്രമം പിന്തുടരുന്നത് വഴി നിങ്ങള്‍ക്ക് ആരോഗ്യവും, മനോഹരമായ പുഞ്ചിരിയും നേടാനാവും.
Leave a Reply