Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:21 am

Menu

Published on October 17, 2013 at 12:06 pm

ഓറിയോ ബിസ്‌ക്കറ്റ് മയക്കുമരുന്നിന് തുല്യമാണെന്ന് റിപ്പോർട്ട്

oreo-cream-cookies-can-be-harmful-as-cocaine-say-scientists

ഓറിയോ ബിസ്‌ക്കറ്റ് മയക്കുമരുന്നിന് തുല്യമാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍. പരസ്യങ്ങളിൽ മനംമയങ്ങി ഓറിയോ കഴിക്കുന്നതിനു മുമ്പ് അല്‍പം ചിന്തിക്കുന്നത് നല്ലതാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.മയക്കു മരുന്നായ കൊക്കെയ്ന്‍ പോലെ അപകടകാരിയും തലച്ചോറിനെ ബാധിക്കുന്നതാണെന്നുമുള്ള ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നു.ന്യൂ ഇംഗ്ലണ്ടിലെ കണക്ടിക്കട്ട് കോളേജ് ന്യൂറോ ശാസ്ത്രജ്ഞനായ ജോസഫ് ഷോഡര്‍ ആണ് പ്രസ്തുത പഠനത്തിന് നേതൃത്വം നല്‍കിയത്. ചോക്ലേറ്റ് കുക്കിയായ ഓറിയോ തിന്നുമ്പോള്‍ തലച്ചോറിനുള്ളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന അതേ സുഖം ലഭിക്കുന്നുവെന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്.
പരീക്ഷണത്തിനായി ഉപയോഗിച്ച എലികള്‍ക്ക് ഓറിയോ നല്‍കിയപ്പോഴും കൊക്കയ്ന്‍ നല്‍കിയപ്പോഴും അവയുടെ ശരീരത്തില്‍ സമാനമായ മാറ്റങ്ങള്‍ സംജാതമായതായി കണ്ടെത്തിയിട്ടുണ്ട്.അമിതമായ കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ അകത്താക്കുമ്പോള്‍ മയക്കുമരുന്നിന് അടിമപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നുവെന്നാണ് ശാസ്ത്രഞ്ജന്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News