Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:54 pm

Menu

Published on May 29, 2018 at 3:50 pm

വെള്ളം കുടിച്ചോളൂ… പക്ഷെ കുടി കൂടല്ലേ…!!

overhydration-side-effects

“ധാരാളം വെള്ളം കുടിക്കണം.. ഇല്ലെങ്കിൽ അസുഖങ്ങൾ ഒഴിഞ്ഞു നേരമുണ്ടാകില്ല…” ഇങ്ങനെ ജീവിതത്തിൽ ഒരിക്കലെങ്കിലും കേൾക്കാത്തവർ ഉണ്ടാകില്ല എന്ന് പറഞ്ഞാൽ അതിൽ അതിഷം വേണ്ട. ചില ആളുകൾ ദാഹിക്കുമ്പോൾ മാത്രമേ വെള്ളം കുടിക്കാറുള്ളു.. ദിവസം എട്ടു ഗ്ലാസ്സ് വെള്ളം കുടിച്ചേ മതിയാകൂവെന്നു കരുതി കൃത്യമായി എണ്ണി കുടിക്കുന്നവരുമുണ്ട്.. വേറെ ചിലരോ, ഒരു കണക്കുമില്ലാതെ ധാരാളം വെള്ളം കുടിച്ചുകൊണ്ടേ ഇരിക്കും..

വെള്ളം കുടി നല്ലത് തന്നെ, എന്നാൽ അധികമായാൽ അമൃതും വിഷം എന്ന ചൊല്ല് ഇവിടെയും പ്രസകത്മാണ്. കാരണം എന്താണെന്നോ??? വായിച്ചുനോക്കൂ..ഈ അറിവ് എന്നിട്ട് എല്ലാവരിലും എത്തിക്കേണ്ടിയിരിക്കുന്നു. കാരണം ഇതു ആർക്കും അറിയാത്ത ഒരു വിഷയമാണ്..

ശരീരത്തിൽ വെള്ളത്തിന്റെ അളവ് അധികമാകുന്നത് സോഡിയം അപകടകരമായി കുറഞ്ഞു ഹൈപ്പോനൈട്രീമിയ എന്ന അവസ്ഥയിലെത്താനും തലച്ചോറിൽ വീക്കമുണ്ടാകാനും അത് ജീവന് തന്നെ അപകടത്തിലാക്കാൻ കാരണമാകുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.
കാനഡയിലെ മക്ഗിൽ സർവകലാശാല ഹെൽത്ത് സെന്ററിലെ ഗവേഷകസംഘം, തലച്ചോറ് ഹൈപ്പോനൈട്രീമിയ എങ്ങനെ തിരിച്ചറിയുന്നുവെന്നും ഓവർ ഹൈഡ്രോഷൻ എന്ന അമിതജലാംശാവസ്ഥയെ നിയന്ത്രിക്കുന്നതെങ്ങനെയെന്നും കണ്ടെത്തി.

1 – 1.5 ലിറ്റര്‍ വെള്ളമാണ് ശരാശരി ഒരു മനുഷ്യന്‍ ഒരു ദിവസം കുടിക്കേണ്ടത്. ഇതില്‍ ചായ, കോഫി, ജ്യൂസുകള്‍, പാല്‍ എല്ലാം ഉള്‍പ്പെടും. ദിവസം 0.5 – 1 ലിറ്റര്‍ മൂത്രം ഒഴിക്കുകയാണെങ്കില്‍ ഒരാള്‍ ദിവസവും കുടിക്കുന്നത് ശരിയായ അളവിലെ വെള്ളമാണ് എന്നതിന്റെ തെളിവാണ്.
ആഹാരം കഴിക്കുമ്പോള്‍ ഇടയ്ക്കിടെ ഒരു കപ്പ്‌ വെള്ളം കുറച്ചു കുറച്ചായി കുടിക്കുന്നതാണ് ദഹനത്തിനു നല്ലത്. ഒപ്പം ആഹാരം കഴിച്ച ശേഷവും ഒരു കപ്പ്‌ വെള്ളം ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ട്‌ കുടിക്കുന്നതു നല്ലതാണ്. ദാഹം ഉള്ളപ്പോള്‍ നല്ല പോലെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉചിതം. 250-300 ml അല്ലെങ്കില്‍ ഒരു വലിയ ഗ്ലാസ്സ് വെള്ളം പതിയെ അതിരാവിലെ അൽപാല്‍പ്പമായി കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനു ഉത്തമാണ് എന്ന് ആയുര്‍വേദം പറയുന്നുണ്ട്.

Trpv4 എന്ന ശരീരത്തിലെ ജലാംശത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കോശങ്ങളുടെ കാവലാൾമാരെ അമിതജലാംശം ആക്ടിവേറ്റ് ചെയ്യുന്നു.ഗ്ലിയാൽ എന്ന ജലാംശത്തെ തിരിച്ചറിയുന്ന നാഡീകോശങ്ങളിൽ കാണപ്പെടുന്ന കാൽസ്യം ചാനലാണ് Trpv4. ജലാംശം അധികമാകുന്ന അവസ്ഥയെ ഗ്ലിയാൽ കോശങ്ങൾ ആദ്യം തിരിച്ചറിയുന്നു. തുടർന്ന് ഈ നാഡീകോശങ്ങളിലെ ഇലക്ട്രിക്കൽ ആക്ടിവിറ്റി അവസാനിപ്പിക്കാനായി ഈ വിവരം കൈമാറുന്നു. ജലാംശത്തെ തിരിച്ചറിയുന്ന നാഡീകോശങ്ങളെ തടയുന്നത് ടൗറീൻ എന്ന അമിനോആസിഡിന്റെ പുറന്തള്ളലിലൂടെയാണെന്നും ഗവേഷകർ കണ്ടെത്തി. ഗ്ലിയാൽ കോശങ്ങള്‍ അമിതജലാംശത്തെ തിരിച്ചറിയുമ്പോൾ Trpv4 ചാനൽ, ടൗറീൻ റിലീസ് ചെയ്യുന്നു. ഇത് ജലാംശത്തെ തിരിച്ചറിയുന്ന നാഡീകോശങ്ങളെ തടയാനുള്ള ട്രിപ് വയർ ആയി പ്രവർത്തിക്കുന്നു.

ശരീരത്തിലെ ഫ്ലൂയിഡ് ബാലൻസ് നിലനിർത്താനും ഹൈപ്പോനൈട്രീമിയ പോലുള്ള അവസ്ഥ തടയാനും അമിത ജലാംശം തിരിച്ചറിയാൻ തലച്ചോറിനുള്ള കഴിവ് കൂടിയേതീരൂ.
പ്രായമായവരിലാണ് ഈ അവസ്ഥ സാധാരണയായി കാണുന്നത്. ഇത് ബുദ്ധിശക്തിയെയും ഓർമശക്തിയെയും ബാധിക്കുകയും seizures(ചുഴലി പോലുള്ള അസുഖങ്ങൾ)നു കാരണമാകുകയും ചെയ്യും. തലച്ചോറിന്റെ ജലാംശം തിരിച്ചറിയാനുള്ള കഴിവില്ലായ്മയാണ് ഹൈപ്പോനൈട്രീമിയയ്ക്ക് ഒരു കാരണം.

അമിതമായി വെള്ളം കുടിക്കുന്നവർ ഓർക്കുക; അത് തലച്ചോറിനു വീക്കം ഉണ്ടാക്കുമെന്നും ഹൈപ്പോനൈട്രീമിയ എന്ന അവസ്ഥയിലെത്തിക്കുമെന്നും ഒപ്പം ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും മറക്കേണ്ട. അതിനാൽ മിതമായ അളവിൽ എന്നാൽ ശരീരത്തിന് ആവശ്യമാം വിധം വെള്ളം കുടിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

Loading...

Leave a Reply

Your email address will not be published.

More News