Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:41 pm

Menu

Published on June 8, 2017 at 12:26 pm

വേദനാസംഹാരികള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

pain-killers-kidney-diseases

എന്തെങ്കിലുമൊരു കാര്യത്തിന് വേദനസംഹാരികള്‍ ഉപയോഗിച്ചവരാകും നാം ഓരോരുത്തരും. എന്നാല്‍ സ്ഥിരമായി വേദനസംഹാരികള്‍ ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. കാരണം പൊതുവെ ശല്യക്കാരാണ് ഈ വേദനാസംഹാരികള്‍.

വേദനാസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗം കാരണം അസിഡിറ്റിയും വൃക്കകള്‍ക്കു ക്ഷതവും കരളിനു കേടും ഉണ്ടാക്കുവാന്‍ സാധ്യതയേറെയാണ്. പൊതുവെ സുരക്ഷിതമെന്നു കരുതുന്ന പാരസെറ്റമോള്‍ പോലും കൂടിയ അളവില്‍ കഴിക്കുന്നതു വൃക്കകള്‍ക്കും കരളിനും കേടുപാടുണ്ടാക്കും.

ഇന്‍ഡോമെത്തസിന്‍, ഐബുപ്രോഫന്‍, നപ്രോക്‌സന്‍, ആസ്പിരിന്‍, ഡൈക്ലോഫിനാക് തുടങ്ങിയ വേദനാസംഹാരികള്‍ കൂടിയ അളവില്‍ ഏറെ ദിവസം തുടര്‍ച്ചയായി കഴിക്കുമ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനശേഷി കൂടെക്കൂടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

വൃക്കരോഗമുള്ളവര്‍, പ്രായം ചെന്നവര്‍ (70 വയസ്സിനു മുകളിലുള്ളവര്‍) കൂടിയ ബി.പി ഉള്ളവര്‍ ഹൃദ്രോഗികള്‍, മൂത്രതടസ്സത്തിനു മരുന്നു കഴിക്കുന്നവര്‍ തുടങ്ങിയവര്‍ ഇത്തരം മരുന്നുകളുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കാന്‍ ശ്രദ്ധിക്കണം.

കൂടിയ അളവില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി വേദനാസംഹാരികള്‍ കഴിക്കുകയാണെങ്കില്‍ റീനല്‍ ഫംഗ്ഷന്‍ ടെസ്റ്റ് നടത്താന്‍ ശ്രദ്ധിക്കണം. വേദനാസംഹാരികള്‍ കഴിക്കുമ്പോള്‍ കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കില്‍ ദിവസം കുടിക്കണം, മദ്യം കഴിക്കുകയുമരുത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News