Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൃദയാഘാതം പലര്‍ക്കും പല രീതിയിലാണ് അനുഭവപ്പെടുക. ഓരോരുത്തരുടേയും ശാരീര പ്രകൃതിയിലുള്ള വ്യത്യാസം തന്നെയാണ് ഇതിന് മാനദണ്ഡം.
ഇത്തരത്തില്‍ പ്രമേഹരോഗിയില്‍ വേദനയില്ലാത്ത ഹൃദയാഘാതം ഉണ്ടാകുവാന്‍ സാധ്യത വളരെ കൂടുതലാണ്. മിക്കപ്പോഴും ദീര്‍ഘനാളായി പ്രമേഹരോഗമുള്ളവരിലാണ് ഇത്തരത്തില്‍ സംഭവിക്കുക.
ഹൃദയധമനിയില്‍ ഏതെങ്കിലും ഒന്നില്‍ രക്തപ്രവാഹം പൂര്‍ണമായി പെട്ടെന്നു നിലയ്ക്കുന്നതുമൂലമാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇതുമൂലം ഹൃദയപേശിയുടെ കുറച്ചു ഭാഗത്ത് രക്തം ലഭിക്കാതെ വരുന്നു. ഹൃദയപേശിയുടെ ഈ ഭാഗം പ്രവര്‍ത്തനക്ഷമമല്ലാതാകുന്നു. ഇതോടൊപ്പം ശക്തമായ നെഞ്ചുവേദനയും ഉണ്ടാകും.

നെഞ്ചിന്റെ മധ്യഭാഗത്തായി അതികഠിനമായ വേദന ഉണ്ടാകുന്നതോടൊപ്പം നെഞ്ചില്‍ വലിയ ഭാരം കയറ്റിയതുപോലെ തോന്നുക, നെഞ്ചു വരിഞ്ഞുമുറുകുന്നതുപോലെ തോന്നുക, തലകറക്കം, കഠിനമായ വിശപ്പ്, താടിയിലോ കൈകളുടെ മുകള്‍ഭാഗത്തോ കഴപ്പ് അനുഭവപ്പെടുക, മലമൂത്രവിസര്‍ജനം ഉണ്ടാകുക, മരണഭീതിയുണ്ടാകുക തുടങ്ങിയ മറ്റു പല ലക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടാകാറുണ്ട്.
ഹൃദയാഘാതം മൂലമുണ്ടാകുന്ന വേദന അറിയുവാന്‍ സഹായിക്കുന്നത് ഓട്ടനോമാക് നേര്‍വ്‌സ് എന്ന ഇനത്തില്‍പ്പെടുന്ന ഞരമ്പുകളാണ്. ദീര്‍ഘനാളായി പ്രമേഹമുള്ളവരില്‍ ഈ ഞരമ്പുകള്‍ക്കു കോട്ടം സംഭവിക്കുന്നതു മൂലമാണ് ഹൃദയാഘാതമുണ്ടായാല്‍പ്പോലും ഇവര്‍ക്കു വേദനയറിയാന്‍ സാധിക്കാത്തത്.
എന്നാല്‍, പ്രമേഹരോഗിക്ക് പെട്ടെന്ന് നെഞ്ചത്തോ വയറ്റിന്റെ മുകള്‍ഭാഗത്തോ അസ്വസ്ഥത തോന്നുക, നെഞ്ചിടിപ്പ്, വിയര്‍പ്പ്, മോഹാലസ്യം, ശ്വാസംമുട്ടല്‍, തലകറക്കം, താടിയിലോ കൈകളിലോ തരിപ്പ്, കഴപ്പ് തുടങ്ങിയ എന്തെങ്കിലും ലക്ഷണം കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം. ഈ ലക്ഷണങ്ങള്‍ ഒന്നുകില്‍ രക്തത്തില്‍ ഗ്ലൂക്കോസ് കുറയുന്നതു മൂലമോ ആയിരിക്കും. ഒരു ഇസിജി പരിശോധനയും രക്തപരിശോധനയുംകൊണ്ട് ഇതു തിരിച്ചറിയാം.
Leave a Reply