Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:19 pm

Menu

Published on August 13, 2015 at 3:27 pm

സാനിയയുടെ ഖേൽരത്നയിൽ പ്രതിഷേധിച്ച് എച്ച് എൻ ഗിരിഷ

paralympian-girisha-livid-over-khel-ratna-snub

ന്യൂഡൽഹി :സാനിയ മിർസയെ ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ ചെയ്തതിനെതിരെ പ്രതിഷേധവുമായി 2012ലെ ലണ്ടൻ പാരലിംപിക്സ് വെള്ളി മെഡൽ ജേതാവ് എച്ച് എൻ ഗിരിഷ രംഗത്ത്. തന്നെ പരിഗണിക്കാത്ത സർക്കാരിന്‍റെ നടപടി അനീതിയാണെന്ന് ഗിരിഷ ആരോപിച്ചു.
പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുന്ന പോയിന്‍റ് സിസ്റ്റം അനുസരിച്ചാണെങ്കിൽ താനായിരിക്കും ടോപ്പിലെത്തുകയെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് 90 പോയിന്‍റ് ഉണ്ടെന്നും സാനിയയ്ക്ക് ഇതിനടുത്തുപോലും എത്താനായിട്ടില്ലെന്നും ഗിരിഷ പറഞ്ഞു.
സാനി‍യ ഗ്രാൻഡ് സ്ലാം നേടിയിട്ടുണ്ടെന്ന് അറിയാം. എന്നാൽ ജേതാവിനെ തെരഞ്ഞെ‌ടുക്കാനുള്ള മാനദണ്ഡം അനുസരിച്ച് ഒളിപിംക്സ്, പാരലിംപിക്സ്, ഏഷ്യാഡ്, കോമൺവെൽത്ത് ഗെയിം 2011 മുതലുള്ള ലോക ചാംപ്യൻഷിപ്പ് എന്നിവയാണ് പരിഗണിക്കുന്നത്- ഗിരിഷ വ്യക്തമാക്കുന്നു. 2008ൽ മഹേന്ദ്രസിങ് ധോണിക്ക് ഖേൽരത്ന നൽകിയത് എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാരലിംപിക്സ് ഹൈജംപിൽ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരനാണ് ഗിരിഷ. 2012ലെ ലണ്ടൻ പാരലിംപിക്സിലാണ് ഗിരിഷ‍യുടെ മെഡൽ നേട്ടം.

Loading...

Leave a Reply

Your email address will not be published.

More News