Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 7:31 pm

Menu

Published on February 15, 2017 at 3:24 pm

ശരീരത്തിലെ ഈ ഭാഗങ്ങളില്‍ കൈകൊണ്ട് തൊടരുത്

parts-body-shouldnt-touch-hands-2

കണ്ണില്‍ കരട് പോയാല്‍ തിരുമ്മുന്നതും പല്ലിനിടയില്‍ ഭക്ഷണാവശിഷ്ടം കുടുങ്ങിയില്‍ കളയുന്നതിനുമെല്ലാം നമ്മള്‍ കൈ ഉപയോഗിക്കുകയാണ് ആദ്യം ചെയ്യുക. ഇടയ്ക്ക് ചെവിയിലും മൂക്കിലും വിരലിടുക എന്നതും പലരുടെയും പതിവാണ്. മനപൂര്‍വ്വം ചെയ്യുന്നതല്ലെങ്കിലും ഇതുണ്ടാക്കുന്ന ദോഷങ്ങള്‍ നിരവധിയാണ്.

കാരണം എത്ര തന്നെ വൃത്തിയാക്കിയെന്ന് പറഞ്ഞാലും ഏറ്റവും വേഗത്തില്‍ അണുക്കള്‍ പ്രവേശിക്കുന്നത് നമ്മുടെ കൈകളിലാണ്. മറ്റു വസ്തുക്കളെ തൊടാനും എടുക്കാനും നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കൈകളാണ് എന്നതു തന്നെയാണ് ഇതിന് കാരണം.

ഇക്കാരണത്താല്‍ തന്നെ കൈകൊണ്ട് ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ പാടില്ല. അവ ഏതെല്ലാമെന്ന് നോക്കാം.

ഒരിക്കലും കണ്ണുകളില്‍ വെറും കൈകൊണ്ട് തൊടുന്നതും കണ്ണ് തിരുമ്മുന്നതും നല്ലതല്ല. നേത്രരോഗ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഇങ്ങനെ ചെയ്യുന്നത് നേത്ര രോഗങ്ങള്‍ക്ക് കാരണമാകും. കണ്ണില്‍ പൊടി പോയാലും ചൊറിച്ചിലോ അസ്വസ്ഥതകളോ വന്നാല്‍ കൈകള്‍ കൊണ്ട് തിരുമ്മുന്നത് സ്വാഭാവികമാണ്. ഇത് അപകടമാണ്.

വെറുതെ ഇരുന്ന് ബോറടിക്കുമ്പോഴും ടെന്‍ഷനാവുമ്പോഴുമെല്ലാം നഖം വായില്‍വെക്കുന്നതും കടിക്കുന്നതും മിക്കവരുടെയും ശീലമാണ്. അതുവഴി നഖത്തിലെ അണുക്കള്‍ പെട്ടെന്നു തന്നെ വായിലേക്ക് പ്രവേശിക്കുകയും രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഒരു മണിക്കൂര്‍ ജോലി ചെയ്യുന്നതിനിടയില്‍ ഒരാള്‍ ശരാശരി 20 തവണയെങ്കിലും വായില്‍ കയ്യിടുമെന്നാണ് ബ്രിട്ടിഷ് പഠനങ്ങള്‍ പറയുന്നത്.

പേന മുതല്‍ തീപ്പെട്ടിക്കൊള്ളി വരെ ചെവിയിലിടുന്നവരാണ് പലരും. ഇതൊന്നും പോരാഞ്ഞിട്ടാണ് ചെവിയ്ക്കുള്ളില്‍ വിരലിടുന്നതും. നഖത്തിന്റെ ഇടയിലും വിരലിന്റെ അറ്റത്തുമെല്ലാം സൂക്ഷ്മ രോഗാണുക്കള്‍ ഉണ്ടായിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ചെവിയിലെ അണുബാധയ്ക്ക് കാരണമാകുമെന്ന് ഓര്‍ക്കുക.

ശരീരത്തിലെ നേര്‍ത്ത ചര്‍മ്മമുള്ള ചെവിക്കുള്ളില്‍ ഇവയെല്ലാം ഉപയോഗിക്കുന്നത് ഭാവിയില്‍ ചെവിവേദനയില്‍ തുടങ്ങി കേള്‍വിശക്തിയെ വരെ ഇത് ബാധിക്കാനിടവരും.

മൂക്കില്‍ വിരലിടുന്നത് തീരെ വൃത്തിയില്ലാത്ത ശീലമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാലും ഇത് ചെയ്യുന്നവര്‍ കുറവല്ല. മൂക്ക് വൃത്തിയാക്കുവാനാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും വിരലിലെ അണുക്കളും മറ്റും മൂക്കിനുള്ളില്‍ കടക്കാന്‍ ഇത് വഴിവെക്കും.

മാത്രമല്ല ഇങ്ങനെ വിരലിടുന്നത് മൂക്കിന്റെ ഉള്‍വശത്തുള്ള നേര്‍ത്ത ചര്‍മ്മപാളിയില്‍ മുറിവുകളുണ്ടാക്കാനും കാരണമാകും. ഇത് പിന്നീട് അണുബാധയിലേക്ക് നയിക്കുമെന്ന് ഓര്‍ക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News