Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:30 pm

Menu

Published on January 22, 2016 at 1:49 pm

പച്ചക്കറികളിലെ വിഷം കളയാൻ….!!!

pesticides-vegetables

ഇപ്പോഴത്തെ തലമുറ ആരോഗ്യം വർദ്ധിപ്പിക്കാനുള്ള എന്ത് കഴിച്ചാലും അതെല്ലാം വിഷം കഴിയ്ക്കുന്നതിന് തുല്യമാണ് എന്ന അവസ്ഥയാണിപ്പോൾ. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ നാട്ടില്‍ വിരുന്നെത്തുന്ന പഴങ്ങളിലും പച്ചക്കറികളിലും വിഷാംശം എത്രയെന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളൂ. കേടു കൂടാതെ നീണ്ട കാലം സൂക്ഷിക്കുകയും അതിലൂടെ ലാഭം നേടുകയും വേണമെന്ന ഒറ്റ ലക്ഷ്യമേ ഇതിന് പിന്നിലുള്ളൂ.

പഴങ്ങളും പച്ചക്കറികളും ഇല്ലാതെ ജീവിയ്ക്കുക എന്നത് പ്രയാസമാണ്. എന്നാല്‍ ഇവയിലെ വിഷം എങ്ങനെ കളയും എന്നതിനെപ്പറ്റി ചിന്തിക്കുന്നതാവും പ്രാവർത്തികം. പഴങ്ങളിലേയും പച്ചക്കറികളിലേയും വിഷാംശം കളയാന്‍ ഇവ വൃത്തിയായി കഴുകുക എന്ന വഴി മാത്രമേ നമ്മള്‍ സാധാരണക്കാരുടെ മുന്നിലുള്ളൂ. അതല്ലാതെ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികള്‍ ഇവയാണ്.

വൃത്തിയായി കഴുകാം
എത്രയൊക്കെ വേണ്ടെന്നു വെച്ചാലും നന്നായി കഴുകുക എന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ടത്. കുറഞ്ഞത് മൂന്ന് നാല് തവണയെങ്കിലും കഴുകി വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കാന്‍ ശ്രമിക്കുക.

വിനാഗിരി
വിനാഗിരി ഉപയോഗിച്ച് പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കാം. വിനാഗിരി കലക്കിയ വെള്ളത്തില്‍ പച്ചക്കറി കുറച്ച് സമയം മുക്കിവെയ്ക്കുക. ഇത് കീടനാശിനിയേയും അപകടകരമായ ബാക്ടീരിയയേയും ഇല്ലാതാക്കും.

ഉപ്പിലുണ്ട് രഹസ്യം
ഉപ്പ് പച്ചക്കറികളിലെ വിഷാംശം കളയാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്. ഇതിലുള്ള കീടനാശിനികളെ ഒരു പരിധിവരെ ഇല്ലാതാക്കാൻ ഉപ്പിന് സാധിക്കും.

പുറത്തെ തോല്‍ കളയുക
തോല്‍ കളയാന്‍ പറ്റുന്ന വിധത്തിലുള്ള പച്ചക്കറിയാണെങ്കില്‍ വൃത്തിയായി കഴുകിയ ശേഷം ഇതിന്റെ പുറത്തെ തോല്‍ ഉരിഞ്ഞു കളയുക. ഇത് വിഷാംശം തടയാന്‍ സഹായിക്കും.

മഞ്ഞള്‍
വിഷം കളയാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് മഞ്ഞള്‍. പഴങ്ങളും പച്ചക്കറികളും കഴുകാന്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

Loading...

Leave a Reply

Your email address will not be published.

More News