Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 11:19 am

Menu

Published on January 17, 2017 at 1:07 pm

ബാറ്റ്‌സ്മാന്റെ കയ്യില്‍ നിന്നും തെറിച്ച ബാറ്റ് മുഖത്ത് കൊണ്ടു; ഓസീസ് താരം പീറ്റര്‍ നെവിലിന് പരിക്ക്

peter-nevill-suspected-broken-jaw-hit-face-bat-brad-hodge-big-bash

സിഡ്നി: ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗ് മത്സരത്തിനിടെ ബാറ്റ്‌സ്മാന്റെ കയ്യില്‍ നിന്നും തെറിച്ച ബാറ്റ് കൊണ്ട് ഓസീസ് ടീ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവിലിന് പരിക്ക്.

അഡ്ലൈയ്ഡ് സ്ട്രൈക്കേഴ്സും റെനേഗാഡ്സും തമ്മിലുളള മത്സരത്തിനിടെയായിരുന്നു സംഭവം. കളിയുടെ 18-ാം ഓവറില്‍ അഡ്ലൈയ്ഡ് സ്ട്രൈക്കേഴ്സിന്റെ പെരേരയുടെ പന്ത് അടിച്ചകറ്റാനുള്ള മറ്റൊരു ഓസീസ് താരം ബ്രാഡ് ഹോഡ്ജിന്റെ ശ്രമത്തിനിടെ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ബാറ്റ് തെറിച്ച് പോകുകയായിരുന്നു.

പുറകിലേക്ക് തെറിച്ച് പോയ ബാറ്റ് കീപ്പ് ചെയ്യുകയായിരുന്ന നെവിലിന്റെ മുഖത്ത് തന്നെ പതിക്കുകയായിരുന്നു. പന്ത് നോക്കി നിന്നിരുന്ന നെവിലിന് ബാറ്റ് തെറിച്ച് വന്നത് കാണാനായില്ല.

ബാറ്റ് തട്ടിയതോടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ നെവിലിനെ സഹതാരങ്ങളും അധികൃതരും ചേര്‍ന്ന് ഗ്രൗണ്ടിന് പുറത്തേയ്ക്ക് മാറ്റുകയായികുന്നു. തുടര്‍ന്ന് ഗ്രൗണ്ട് വിട്ട നെവിലിന് പകരം റെനേഗാഡ്സ് നായകന്‍ ആരോണ്‍ ഫിഞ്ചാണ് വിക്കറ്റ് കീപ്പറായത്.

പീറ്റര്‍ നെവിലിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നന് പറയാനായിട്ടില്ലെന്നും അദ്ദേഹം ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും റെനേഗാഡ്സ് ടീം അധികൃതര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News