Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരോഗ്യ സംരക്ഷണത്തിന് എന്നും വില്ലനാവുന്ന ഒന്നാണ് അമിതവണ്ണം. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾ എല്ലാം പലപ്പോഴും അമിതവണ്ണത്തിന്റെ ഫലമായി ഉണ്ടാവുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ പലരും തയ്യാറാവും. വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് അമിതവണ്ണം എന്ന് അത് അനുഭവിക്കുന്നവർക്ക് മനസ്സിലാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പൈനാപ്പിള്‍ ഡയറ്റ് ചെയ്യാവുന്നതാണ്.
എന്നാൽ എന്താണ് പൈനാപ്പിള്‍ ഡയറ്റ് എന്ന കാര്യം പലർക്കും അറിയുകയില്ല. ഇത് എങ്ങനെ എടുക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. കാരണം ഡയറ്റ് എടുക്കുമ്പോൾ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യം അറിയേണ്ടതാണ്.
പൈനാപ്പിൾ ഡയറ്റ് ചെയ്യുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ടെന്നും അമിതവണ്ണത്തെ കുറക്കുന്നതിന് സഹായിക്കുന്നുണ്ടെന്നും നമുക്ക് നോക്കാവുന്നതാണ്. അഞ്ച് കിലോ വരെ ഈ പ്രശ്നത്തിലൂടെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വായിക്കാനും പൈനാപ്പിള്‍ ഡയറ്റിനെക്കുറിച്ച് അറിയുന്നതിനും സഹായിക്കുന്ന മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.
ദിവസം 1
ആദ്യ ദിവസം പൈനാപ്പിൾ ഡയറ്റിൽ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിനായി രാവിലെ ഒരുകപ്പ് വെള്ളവും അതിൽ അൽപം തേനും ആപ്പിൾ സിഡാർ വിനീഗറും മിക്സ് ചെയ്ത് കഴിക്കണം. അതിന് ശേഷം പ്രഭാത ഭക്ഷണത്തിനായി ഒരു കപ്പ് പൈനാപ്പിളും അൽപം ഓട്സും മിക്സ് ചെയ്ത് കഴിക്കണം. ഉച്ച ഭക്ഷണത്തിനായി ഗ്രീൽ ചെയ്ത ട്യൂണ ഫിഷും ഒരു കപ്പ് പൈനാപ്പിളും കഴിക്കണം. ഉച്ച ഭക്ഷണത്തിന് ശേഷം ഏകദേശം നാല് മണിയോടെ ഒരു കപ്പ് പൈനാപ്പിൾ ജ്യൂസ് കഴിക്കേണ്ടതാണ്. വൈകുന്നേരം ഏഴ് മണിയോടെ അത്താഴം കഴിക്കണം.അതിന് വേണ്ടി തക്കാളി, പൈനാപ്പിൾ മിക്സ് ചെയ്ത് സാലഡ് കൂടാതെ ചിക്കൻബ്രെസ്റ്റ് ബേക്ക് ചെയ്തത് എന്നിവയാണ് കഴിക്കേണ്ടത്.
ദിവസം 2
രണ്ടാമത്തെ ദിവസം രാവിലെ ഒരു കപ്പ് ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുക. ശേഷം പ്രഭാത ഭക്ഷണമായി ഒരു കപ്പ് പൈനാപ്പിൾ, രണ്ട് മുട്ട ചിക്കി പൊരിച്ചത്, രണ്ട് കുതിർത്ത ബദാം എന്നിവ കഴിക്കുക. ഉച്ച ഭക്ഷണത്തിന് ഒരു കപ്പ് പൈനാപ്പിളും അൽപം ചിക്കൻ സാലഡും കഴിക്കാവുന്നതാണ്. ഉച്ച ഭക്ഷണത്തിന് ശേഷം നാല് മണിയാവുമ്പോൾ ഒരുകപ്പ് പൈനാപ്പിൾ ജ്യൂസിൽ അൽപം തണ്ണിമത്തൻ ജ്യൂസ് മിക്സ് ചെയ്ത് കഴിക്കുക. രാത്രി ഏഴ് മണിയോടെ അത്താഴം കഴിക്കേണ്ടതാണ്. ഇതിന് വേണ്ടി ഗ്രിൽഡ് സാൽമൺ ഒരു കപ്പ് പൈനാപ്പിൾ എന്നിവ കഴിക്കാവുന്നതാണ്.
ദിവസം 3
മൂന്നാമത്തെ ദിവസത്തിൽ അൽപം ഗ്രീൻ ടീയും നാരങ്ങ നീരും മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ബ്രേക്ക്ഫാസ്റ്റ് ഒരു കപ്പ് പൈനാപ്പിൾ ജ്യൂസ് അൽപം മഷ്റൂം ഓംലറ്റ് എന്നിവ കഴിക്കാവുന്നതാണ്. ഉച്ച ഭക്ഷണത്തിന് വേണ്ടി ട്യൂണ മത്സ്യവും ഒരു കപ്പ് പൈനാപ്പിൾ കഴിക്കാവുന്നതാണ്. അല്ലെങ്കിൽ മുളപ്പിച്ച പയർ വർഗ്ഗങ്ങൾ ഒരു കപ്പ് പൈനാപ്പിൾ എന്നിവയും കഴിക്കാം. നാല് മണിക്ക് അരക്കപ്പ് പൈനാപ്പിൾ അൽപം കുരുമുളക് പൊടിയിട്ട് മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. രാത്രി ഭക്ഷണത്തിന് വേണ്ടി ചിക്കനും അൽപം പച്ചക്കറികളും മിക്സ് ചെയ്ത് ഫ്രൈ ചെയ്ത് കഴിക്കാവുന്നതാണ്. ചിക്കന് പകരം മഷ്റൂം ഇട്ടും ഇത്തരത്തിൽ ചെയ്യാവുന്നതാണ്. ഇതിന് പുറമേ അൽപം പൈനാപ്പിള്‍ ജ്യൂസും കഴിക്കേണ്ടതാണ്.
ദിവസം 4
അതിരാവിലെ അൽപം വെള്ളവും അതിൽ നാരങ്ങ നീരും തേനും മിക്സ് ചെയ്തും കഴിക്കാവുന്നതാണ്. പ്രഭാത ഭക്ഷണത്തിനായി ഒരു കപ്പ് പൈനാപ്പിള്‍ ജ്യൂസും അല്‍പം കടലമുളപ്പിച്ചതും കഴിക്കാവുന്നതാണ്. ഉച്ചഭക്ഷണത്തിന് വേണ്ടി പൈനാപ്പിൾ, സ്ട്രോബെറി, കിവി, ഒരു ടീസ്പൂൺ തൈര്, അൽപം കറുവപ്പട്ട പൊടി എന്നിവയാണ് കഴിക്കേണ്ടത്. ഇത് ഒരു കപ്പ് കഴിക്കേണ്ടതാണ്. ഉച്ച ഭക്ഷണത്തിന് ശേഷം ഒരു കപ്പ് സംഭാരം കഴിക്കാവുന്നതാണ്. അത്താഴത്തിന് ട്യൂണ സാലഡ്, ഒരു കപ്പ് പൈനാപ്പിൾ എന്നിവയാണ് ആവശ്യമുള്ളത്. ഇതാണ് നാലാം ദിവസത്തെ ഡയറ്റ്.
ദിവസം 5
അഞ്ചാമത്തെ ദിവസം എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാവുന്നതാണ്. അതിനായി രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് ജിഞ്ചർ ടീ കഴിക്കണം. പ്രഭാത ഭക്ഷണത്തിന് വേണ്ടി ഒരു പുഴുങ്ങിയ മുട്ട, ഒരു കപ്പ് പൈനാപ്പിൾ ജ്യൂസ്, ഒരു ഗോതമ്പിന്റെ പാന്‍കേക്ക്, രണ്ട് ബദാം എന്നിവയാണ് ആവശ്യമുള്ളത്. ഉച്ച ഭക്ഷണത്തിന് ഗ്രിൽഡ് ചെയ്ത അയല ഒരു കപ്പ് പൈനാപ്പിൾ ജ്യൂസ് എന്നിവയാണ് ആവശ്യമുള്ളത്. ഉച്ച ഭക്ഷണത്തിന് ശേഷം അരക്കപ്പ് യോഗർട്ട് കഴിക്കാവുന്നതാണ്. അതിന് ശേഷം റോസ്റ്റ് ചെയ്ത ചിക്കൻ ബ്രെസ്റ്റ് അൽപം തക്കാളി അൽപം ചീര കൂടാതെ ഒരു പൈനാപ്പിൾ ജ്യൂസ് എന്നിവ കഴിക്കാവുന്നതാണ്. അഞ്ച് ദിവസത്തെ ഈ ഡയറ്റ് സ്ഥിരമാക്കിയാൽ അത് ആരോഗ്യത്തിന് മാത്രമല്ല അമിതവണ്ണമെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
Leave a Reply