Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങൾ നിങ്ങളുടെ നിങ്ങൾ കുഞ്ഞിന് പ്ലാസ്റ്റിക് ബോട്ടിലില്‍ പാൽ കൊടുക്കാറുണ്ടോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.സാധാരണയായി കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കാന്‍ പ്ലാസ്റ്റിക് ബോട്ടിലുകളും ഗ്ലാസ് ബോട്ടിലുകളും ലഭ്യമാണ്.എന്നാൽ പ്ലാസ്റ്റിക് ബോട്ടിലുകളില്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ബിസ്‌ഫെനോള്‍ എ എന്ന കെമിക്കല്‍. ചൂടുപാലോ ചൂടുപാനീയങ്ങളോ ഇതിലേയ്‌ക്കൊഴിയ്ക്കുമ്പോള്‍ ഇത് പാലില്‍ കലരും. കുഞ്ഞിന്റെ ശരീരത്തില്‍ എത്തുകയും ചെയ്യും. വേഗത്തില്‍ പ്രായപൂര്‍ത്തിയാകുക, തലച്ചോറിന്റെ വളര്‍ച്ചയെയും പ്രത്യുല്‍പാദന അവയവങ്ങളേയും ബാധിയ്ക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ക്ക് ഇത് വഴിയൊരുക്കും. ഇതേ സമയം ഗ്ലാസ് ബോട്ടിലെങ്കില്‍ ഇതില്‍ കെമിക്കലുകള്‍ അടങ്ങിയിട്ടില്ല. ഇവ വൃത്തിയാക്കാനും എളുപ്പമാണ്. റീസൈക്കിള്‍ ചെയ്യാനും എളുപ്പം. കൈകാര്യം ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ടാണെങ്കിലും ഗ്ലാസ് ബോട്ടിലില്‍ കുഞ്ഞിന് പാല്‍ കൊടുക്കുന്നതു തന്നെയാണ് ഏറ്റവും ഉത്തമം
Leave a Reply