Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം: അനുവാദമില്ലാതെ യുവതിയുടെ ചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്തിയതിന് ജനപ്രിയ നടന്‍ ഷമ്മി തിലകനെതിരെ പോലീസ് കേസെടുത്തു.വനിതാ വ്യവസായിയുടെ ഫോട്ടോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തി എന്നാണ് പരാതി. കൊല്ലം ഈസ്റ്റ് പോലീസാണ് പരാതിയെ തുടര്‍ന്ന് കേസെടുത്തത്.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.എസ് എന്‍ വനിതാ കോളേജിന് സമീപത്തെ സ്ഥാപനത്തില്‍ വെച്ചാണ് ഷമ്മി തിലകന്‍ പരാതിക്കാരിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്. വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ സമ്മതം കൂടാതെ മൊബൈല്‍ ഫോണില്‍ ഫോട്ടോ പകര്‍ത്തിയെന്നാണ് കേസ്. അതേസമയം തനിക്കെതിരെ കേസുകൊടുത്തതിനെതിരെ പരസ്യമായി പ്രതികരിക്കാൻ ഷിമ്മി തിലകൻ തയ്യാറായിട്ടില്ല.എന്നാൽ ഈ സംഭവത്തെ ഉദ്ദേശിച്ച് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ഒരു പോസ്റ്റിട്ടിട്ടുണ്ട്.”എ സെൽഫി കാൻ ചേഞ്ച് യുവർ ലൈഫ് ” എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് .കൂടാതെ ഒരു ഫോട്ടോയും അപ് ലോഡ് ചെയ്തിട്ടുണ്ട്. ഹോണറബിള്‍ എയര്‍ ആന്‍ഡ് വാട്ടര്‍ അപ്പലെറ്റ് അഥോറിറ്റിയില്‍ പരിഗണനയിലുള്ള 39 ഓഫ് 2014 നമ്പര്‍ അപ്പീലില്‍ നാലാം എതിര്‍സാക്ഷിയാണ് താനെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. ഈ പുതുവര്‍ഷദിനം മുതല്‍ കോടതി മുമ്പാകെ സ്വന്തം ഭാഗം പറയുന്നത് താന്‍ നേരിട്ടാണ് എന്നും ഷമ്മി തിലകന്‍ ഫേസ്ബുക്കിലെ പോസ്റ്റില്‍ പറയുന്നു.ഷമ്മി തിലന്‍ തുടരുന്നത് ഇങ്ങനെയാണ് ഇനി സുപ്രീം കോടതിയില്‍ വേണമെങ്കിലും ഈ കേസ് സംബന്ധമായി സ്വയം ഒരു കൈ നോക്കാം എന്ന ചങ്കുറപ്പ് എന്നില്‍ സംജാതമായത് ഈ ഒരേയൊരു സെല്‍ഫി കാരണം ആണ്..! അതെ…! ഈ സെല്‍ഫി എന്റെ ജീവിതവീഥി തന്നെ മാറ്റി മറിച്ച ഒന്നാണ്..!! ഇത്രയും പറഞ്ഞ ശേഷം സംഭവാമി യുഗേ.. യുഗേ… എന്ന് കൂടി പറഞ്ഞാണ് ഷമ്മി തിലകന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
–
–
Leave a Reply