Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുന്നത്തൂര്‍: ദിലീപിനേയും കാവ്യ മാധവനേയും കാണാനെത്തിയ നാട്ടുകാര്‍ക്ക് പൊലിസിന്റെ ലാത്തിയടിയില്‍ പരുക്കേറ്റതായി വാർത്ത.ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നത്.ദിലീപിനെ നായകനാക്കി അടൂര്‍ ഗോപാലകൃഷണന്‍ സംവിധാനം ചെയ്യുന്ന ‘പിന്നെയും’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഈ സിനിമയുടെ ചിത്രീകരണം ചവറ, ശാസ്താംകോട്ട തുടങ്ങിയ ഭാഗങ്ങില്‍ നടന്നുവരികയാണ്. കഴിഞ്ഞദിവസം രാത്രി പോരുവഴി പെരുവിരുത്തി മലനടയിലായിരുന്നു ഷൂട്ടിങ്. ദിലീപ് വരുന്ന കാര്‍ കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നത് കാണാനാണ് വൈകുന്നേരം മുതല്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി പേര്‍ എത്തിയത്. ഇതിനിടയില്‍ പ്രകോപനമൊന്നുമില്ലാതെ പൊലിസ് ലാത്തിവീശുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റതായും വാർത്തയുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപും കാവ്യയും ഒന്നിയ്ക്കുന്ന ചിത്രമാണ് പിന്നേയും
Leave a Reply