Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2026 11:36 pm

Menu

Published on November 15, 2016 at 3:28 pm

നടി രേഖാ മോഹന്റെ മരണം ആത്മഹത്യയോ?പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്…

post-mortem-report-about-rekha-mohan

നടി രേഖ മോഹന്റെ മരണകാരണം പോലീസ് പുറത്തുവിട്ടു. നടി ആത്മഹത്യ ചെയ്തുവെന്ന നിഗമനം തളളികളയുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം ഹാര്‍ട്ട് അറ്റാക്ക് ആണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. അതേ സമയം സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവനടന്‍ കബളിപ്പിച്ചുവെന്ന് സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.കടുത്ത മാനസിക സങ്കര്‍ഷം മൂലം നടി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടയിലാണ് മരണകാരണം ഹാര്‍ട്ട് അറ്റാക്ക് ആണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതോടെ ഊഹാപോഹങ്ങള്‍ക്ക് അവസാനമായി.ശനിയാഴ്ച്ച വൈകിട്ടാണ് രേഖയെ തൃശൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. അരികില്‍ ഒരു ഗ്ലാസില്‍ പകുതി കുടിച്ച പാനീയത്തിന്റെ അവശിഷ്ടവും കണ്ടെത്തിയത് സംശയത്തിന് ഇട നൽകിയിരുന്നു. പാനീയം വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുകയും ചെയ്തു. വിഷം അകത്തുചെന്നല്ല മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News