Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 30, 2023 12:33 am

Menu

Published on April 5, 2019 at 5:42 pm

പ്രസവാനന്തര ശുശ്രൂഷ ചെയ്യുന്നതെന്തിന് ?

post-pregnancy-care-after-giving-birth

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നാണ് അമ്മയാവുകയെന്നത്. ഗർഭിണിയായിരിക്കുമ്പോൾ ഒരു സ്ത്രീയെ എങ്ങനെയാണോ പരിചാരിച്ചിരുന്നത് അതുപോലെ തന്നെ പ്രധാനപെട്ട കാലഘട്ടമാണ് പ്രസവ ശേഷമുള്ള ആദ്യത്തെ മൂന്ന് മാസവും. ഈ കാലയളവില്‍ അമ്മയ്ക്ക് നല്കുന്ന പരിചരണം എത്രത്തോളമാണോ അതനുസരിച്ചായിരിക്കും അവരുടെ ഭാവിയിലെ ആരോഗ്യം. പ്രസവത്തിന് ശേഷം വേണ്ട ശരീരരക്ഷ ചെയ്യാത്ത പല സ്ത്രീകളും പിന്നീട് പശ്ഛാത്തപിക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രം പ്രസവാനന്തര പരിചരണത്തെ അത്ര പ്രാധാന്യമുള്ളതായി പരിഗണിക്കാറില്ല. എന്നാൽ ആയുർവേദം ഇതിനെ വളരെ പ്രാധാന്യമുള്ളതായാണ് കാണുന്നത്.ഗർഭിണിയായിരിക്കുന്ന 10 മാസങ്ങളിൽ ഒരു സ്ത്രീയുടെ ശരീരത്തിൽ നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്. പ്രസവശേഷം ശരീരത്തെ പൂർവ്വാവസ്ഥയിലേക്ക് മടക്കിക്കൊണ്ട് വരുന്നതിന് വേണ്ട അനുകൂല ഘടകങ്ങൾ ശരീരത്തിൽ ഒരുക്കുകയാണ് പ്രസവാനന്തര ശുശ്രൂഷയുടെ പ്രധാന ലക്ഷ്യം.പ്രസവ സമയത്ത് ഏകദേശം 500 മില്ലി രക്തം വരെ അമ്മയുടെ ശരീരത്തിൽ നിന്ന് നഷ്ടമാകുന്നുണ്ട്. ഇതിനൊപ്പം ശരീരത്തിൽ മുലയൂട്ടൽ പ്രക്രിയ ആരംഭിക്കുകയും ചെയ്യുന്നു. ഇതുവഴി നഷ്ടമാകുന്ന അമ്മയുടെ ശരീരത്തിലെ പോഷകഘടകങ്ങളെ ക്രമീകരിക്കുകയാണ് പ്രസവാനന്തര ശുശ്രൂഷയിലൂടെ ചെയ്യുന്നത്.ഇതിന്റെ ആദ്യപടിയായി ദഹനപ്രക്രിയ ക്രമപ്പെടുത്തേണ്ടതാണ്. ഇതിനായി പ​ഞ്ച​കോല ചൂർ​ണം, പ​ഞ്ച​കോ​ലാ​സ​വം, ദ​ശ​മൂ​ലാ​രി​ഷ്​​ടം, ജീ​ര​കാ​രി​ഷ്​​ടം എ​ന്നി​വ ഒരു വൈ​ദ്യൻറെ നിർദേശപ്രകാരം കൊടുക്കാം. ഇതിനൊപ്പം എണ്ണതേച്ചുള്ള കുളിയും നിർബന്ധമാണ്. ശ​രീ​ര​പേ​ശി​ക​ൾ പൂ​ർ​വ​സ്​​ഥി​തി​യി​ൽ എ​ത്തി​ക്കാ​നും ചർമ്മത്തെ പൂ​ർ​വ​സ്​​ഥി​തി​യി​ലാക്കാനും ഇതുവഴി സാധിക്കും. രണ്ടോ മൂന്നോ ആഴ്ച കാലയളവിൽ ധാ​ന്വ​ന്ത​രം കുഴമ്പ് തേച്ച് കുളിക്കുന്നത് ശരീരത്തിന് ഉറപ്പും ബലവും നൽകാൻ സഹായിക്കും. ഒൗ​ഷ​ധ​ങ്ങ​ൾ ചേ​ർ​ത്ത്​ തി​ള​പ്പി​ച്ച്​ ആ​റി​യ വെ​ള്ളം ഉ​പ​യോ​ഗി​ച്ച്​ വേണം കു​ളിക്കേണ്ടത്. പേശികൾക്കുണ്ടാകുന്ന വേദന ഇത് കുറയ്ക്കും. ക​ഫ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ വ​രാ​തി​രി​ക്കാ​നും ശ​രീ​ര​ത്തി​ൽ ര​ക്​​ത​ത്തി​െ​ൻ​റ അ​ള​വ്​ വർദ്ധിപ്പിക്കാനും ക​രി​​െപ്പ​ട്ടി​യും മ​റ്റ്​ ഒൗ​ഷ​ധ​ങ്ങ​ളും ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കണം.ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞാൽ ദഹനപ്രക്രിയ ക്രമപ്പെട്ടു തുടങ്ങുകയും നന്നായി വിശപ്പ് ഉണ്ടാവുകയും ചെയ്യും. ഈ സമയത്ത് ലേഹ്യം കൊടുത്ത് തുടങ്ങാം. ഗ​ർ​ഭ​പാ​ത്ര​ത്തെ പൂ​ർ​വ​സ്​​ഥി​തി​യി​ൽ കൊണ്ടുപോകുന്നതിനും ശ​രീ​ര​ത്തി​ന്​ പോ​ഷ​കാം​ശ​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന​തിനും ഇത് സഹായിക്കും. ആദ്യത്തെ ആറ് മാസം കുഞ്ഞിന് മുലപ്പാൽ മാത്രം നൽകേണ്ടത് അത്യാവശ്യമാണ്. അമ്മയ്ക്ക് മുലപ്പാൽ കുറവാണെങ്കിൽ വൈദ്യൻറെ നിർദ്ദേശപ്രകാരം ശ​താ​വ​രി ഗു​ളം, വി​ദാ​ര്യാ​ദി തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. മുലയൂട്ടുന്ന കാലത്ത് ശരീരത്തിൽ നിന്നും ശരീരത്തിൽ നിന്നും ധാരാളം ജലാംശം നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രസവിച്ച സ്ത്രീകൾ വെള്ളം ധാരാളമായി കുടിക്കേണ്ടതാണ്.ഭക്ഷണങ്ങൾ ചൂടോടെയും പച്ചക്കറികൾ നന്നായി വേവിച്ചും മാത്രം കഴിക്കുക. അധിക അളവിൽ ഭക്ഷണം കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. ​അമ്മയു​ടെ ഭ​ക്ഷ​ണ​ത്തിൻറെ ഗു​ണ​മേ​ന്മ മു​ല​പ്പാ​ലിൻറെ ഗു​ണ​ത്തെ​ വർദ്ധിപ്പിക്കുമെന്ന് ആയുർവേദത്തിൽ പറയുന്നുണ്ട്. പഴയതും പുളിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. പ്രസവ ശേഷമുള്ള ആറ് ആഴ്ച ശരീരം അതിൻറെ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങിവരുന്ന കാലമാണ്. ഈ കാലയളവിൽ വേണ്ടത്ര വിശ്രമവും പരിചരണവും ലഭിച്ചാൽ പൂർവാധികം ആരോഗ്യവും സൗന്ദര്യവും വന്നുചേരും.

Loading...

Leave a Reply

Your email address will not be published.

More News