Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പഴവര്‍ഗമാണ് മാതളനാരങ്ങ.രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം.ചെറുപ്പമായിരിക്കാനും ആരോഗ്യത്തിനും ഊര്‍ജ്ജം നല്‍കാനും മാതള നാരങ്ങ സഹായിക്കും. മാതള നാരങ്ങ പതിവായി കഴിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..
മാതളനാരങ്ങയില്‍ ആന്‍റി ഓക്സിഡെന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഫ്രീ റാഡിക്കലുകളില്‍ നിന്നും ശരീര കോശങ്ങളെ സംരക്ഷിക്കാന്‍ മാതളത്തിന് കഴിയുന്നു. അന്തരീക്ഷ മലിനീകരണം കൊണ്ടും മറ്റും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കി യൗവ്വനം നിലനിര്‍ത്താന്‍ മാതളം സ്ഥിരമായി കഴിക്കുന്നവര്‍ക്ക് സാധിക്കും.
വിവിധതരം കാന്‍സറുകളെ തടയാന്‍ മാതളനാരങ്ങയ്ക്കു കഴിവുളളതായി പഠനങ്ങള്‍ പറയുന്നു. സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, ശ്വാസകോശകാന്‍സര്‍ എന്നിവയെ തടയും. മാതളനാരങ്ങയുടെ അല്ലികള്‍ കഴിക്കുന്നതിനേക്കാള്‍ ഗുണപ്രദം ജ്യൂസാണെന്നും ചില പഠനങ്ങള്‍ പറയുന്നു.
പ്രമേഹം, ഹൈപ്പര്‍ പ്ലാസിയ, ലിംഫോമ തുടങ്ങിയ അസുഖങ്ങള്‍ മാതളനാരങ്ങയുടെ പതിവായ ഉപയോഗത്തിലൂടെ ഒരുപരിധിവരെ പ്രതിരോധിക്കാം.
നിങ്ങളുടെ ശരീരത്തിന് പുറമെ മുറിവോ ചതവോ ഉണ്ടാവുമ്പോള്‍ രക്തം കട്ടപിടിച്ച് മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നു. എന്നാല്‍ ഹൃദയമുള്‍പ്പെടെയുള്ള ആന്തരാവയവങ്ങളില്‍ രക്തം കട്ടപിടിച്ചാല്‍ സ്ഥിതി മാറും. മരണം വരെ സംഭവിക്കും. അതിനാല്‍ ശരിയായ രക്തചംക്രമണം അത്യാവശ്യമാണ്. മാതളത്തിലെ ആന്‍റി ഓക്സിഡെന്‍റുകള്‍ രക്തശുദ്ധി വര്‍ദ്ധിപ്പിച്ച് ആന്തരാവയവങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നു.
രക്‌തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും മാതളനാരങ്ങ സഹായിക്കും.
ഇതില്‍ വൈറ്റമിന്‍ സി യുടെ അളവ് താരതമ്യേന കൂടുതലാണ്. അതിനാല്‍ ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച ഉണ്ടാകുന്നത് തടയും.
പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി പനി, ജലദോഷം എന്നിവയെ പടിക്കു പുറത്തു നിര്‍ത്തും.
ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും സഹായകം.
ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും മാതളനാരങ്ങ ഉത്തമം.
ധാരാളം നാരുകള്‍ അടങ്ങിയ പഴവര്‍ഗമായതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും ഫലപ്രദമാണ്.
Leave a Reply