Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 10:29 pm

Menu

Published on May 23, 2016 at 4:53 pm

പഴം കഴിക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്നത് ഇതാണ്

powerful-reasons-to-eat-bananas-2

പഴം ശരീരത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എല്ലാ ദിവസവും പഴം കഴിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ലഭിക്കാവുന്ന ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ച് അറിയാമോ..?പഴത്തിന് ശരീരത്തിലുണ്ടാക്കാന്‍ കഴിയുന്ന മാറ്റങ്ങള്‍ നാം പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്.വാഴപ്പഴത്തില്‍ മുഴുവന്‍ നന്മ നിറഞ്ഞിരിക്കുന്നു, ഗുണവും. ധാരാളം പൊട്ടസ്യം, വിറ്റാമിന്‍, ഫൈബര്‍, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങി ശരീരത്തിനാവശ്യമായ പലതും. 50% ശതമാനം കാര്‍ബോഹൈഡ്രേറ്റും 50% വെള്ളവുമാണ് പഴത്തിലുള്ളത്. ദിവസവും പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ….

ബിപി

പൊട്ടാസ്യം അടങ്ങിയിരിയ്ക്കുന്നതുകൊണ്ടുതന്നെ ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

ഹാങ്ങോവര്‍

തലേ ദിവസം രാത്രി മദ്യപിച്ചതിന്റെ ഹാങോവര്‍ മാറിയിട്ടില്ലെങ്കില്‍ ഇതിനുള്ള നല്ലൊരു പരിഹാരമാണ് രാവിലെ പഴം കഴിയ്ക്കുകയെന്നത്. ഇത് മൂന്നുവരെയാണെങ്കില്‍ ഗുണം കൂടും.

ചർമ്മത്തിന്

ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞതിനാല്‍ പ്രായാധിക്യം തടയാനും ഇത് ചര്‍മ്മത്തെ ബാധിക്കാതിരിക്കാന്‍ സഹായിക്കാനും പഴത്തിനാകും.

രക്തം കട്ട പിടിയ്ക്കാനുള്ള സാധ്യത

ദിവസവും പഴം കഴിക്കുന്നത് കഴിയ്ക്കുന്നത് തലച്ചോറില്‍ രക്തം കട്ട പിടിയ്ക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

ഹീമോഗ്ലോബിന്‍

ഇതില്‍ അയേണ്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് ഹീമോഗ്ലോബിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കാനും അനീമിയ തടയാനും ഇത് നല്ലതാണ്.

ശോധന

ശോധനയ്ക്കുള്ള നല്ലൊരു സ്വാഭാവിക വഴിയാണിത്.

വയറിന്‌

മസാലയും എരിവുമെല്ലാം കൂടുതലുളള ഭക്ഷണം കഴിച്ചാല്‍ പഴം കഴിയ്ക്കുക. ഇത് വയറ്റിലെ അസ്വസ്ഥതകളും അസിഡിറ്റിയുമെല്ലാം അകറ്റും.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന് പഴം ഏറെ നല്ലതാണ്. ഇതിലെ പൊട്ടാസ്യം എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ തടയും.

പ്രതിരോധ ശേഷി

ശാസ്ത്രീയമായി ട്യൂമര്‍ നിക്രോസിസ് ഫാക്ടര്‍ എന്ന ടിഎന്‍എഫ് നിര്‍മ്മിക്കാനാവുമെന്നതിനാല്‍ പഴത്തിന് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കും.

ക്യാന്‍സര്‍ തടയുന്നു

ട്യൂമര്‍ തടയാനും ക്യാന്‍സര്‍ കോശ വളര്‍ച്ച തടയാനും ഇവയ്ക്കുള്ള കഴിവ് പ്രത്യേകമാണ്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News