Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏത്തപ്പഴത്തിന്റെ ഗുണങ്ങളെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകില്ല. മറ്റ് ഫലങ്ങളെ അപേക്ഷിച്ച് ഏത്തപ്പഴം പോഷകങ്ങളുടെ കലവറ തന്നെയാണ്. മറ്റ് പഴങ്ങളില്‍ നിന്ന് ലഭിക്കാത്ത പല പോഷക ഘടകങ്ങളും ഏത്തപ്പഴത്തില്‍ നിന്നും ലഭിക്കാറുണ്ട്.ഏത്തപ്പഴം കഴിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് അറിയൂ….
ആരോഗ്യദായകം ഈ ഏത്തപ്പഴം
ഏത്തപ്പഴത്തില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ പ്രകൃതിദത്തമായ ഊര്‍ജ്ജം നല്‍കുന്നതില്‍ ഏത്തപ്പഴം മുന്‍പന്തിയില്‍ തന്നെയാണ്. ഒന്നര മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നതുനോ വ്യായാമം ചെയ്യുന്നതിനോ ആവശ്യമായ ഊര്‍ജ്ജം രണ്ട് ഏത്തപ്പഴം കഴിക്കുന്നതില്‍ നിന്നും ലഭിക്കും.ക്ഷീണവും അലസതയും അകറ്റാന്‍ ഏത്തപ്പഴം കഴിക്കുന്നത് നല്ലതാണ്. കാപ്പി, മറ്റ് ജംഗ് ഫുഡ് എന്നിവയ്ക്ക് പകരം ഏത്തപ്പഴം കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം നല്‍കും.
പൊട്ടാസ്യം ശരീരത്തിന് അനിവാര്യം
ഏത്തപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തചംക്രമണ വ്യവസ്ഥയ സംഗമമാക്കുന്നതിന് ഇത് സഹായിക്കാറുണ്ട്. തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജന്‍ എത്തിക്കുന്നതിന് ഇതു വഴി കഴിയുന്നു. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ഹൃദയ സ്പന്ദനം ശരിയായി നിലനിര്‍ത്തുന്നതിനും ഏത്തപ്പഴം സഹായിക്കുന്നു. രക്തചംക്രമണത്തെ സഹായിക്കുന്നതിനാല്‍ സ്ട്രോക്ക് , ബിപി എന്നിവയെ തടയുന്നതിന് ഏത്തപ്പഴത്തിന് കഴിവുണ്ട്.
മലബന്ധം തടയാനും ഏത്തപ്പഴം
മലബന്ധം ഒഴിവാക്കാന്‍ ഏത്തപ്പഴത്തിനാകും. ഏത്തപ്പഴക്കില്‍ അടങ്ങിയിരിക്കുന്ന ഒരു തരം നാരിന് ഉദരകോശങ്ങളെ ബലപ്പെടുത്തുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും സഹായിക്കും. മലബന്ധം ഒഴിവാക്കാന്‍ മരുന്നിനെ ആശ്രയിക്കുന്നവര്‍ ഏത്തപ്പഴം കഴിക്കുന്നത് ശീലമാക്കിയാല്‍ മതിയാകും. മറ്റ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാതെ നിങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിന് ഏത്തപ്പഴം സഹായിക്കും എന്നതില്‍ സംശയമില്ല.
ഹാങ് ഓവര്‍ അകറ്റാന്‍
ഹാങ് ഓവര്‍ അകറ്റുന്നതിനും ഏത്തപ്പഴം നല്ലതാണ്. അല്‍പം തൈരില്‍ അരിഞ്ഞ് ചേര്‍ക്കുക. അതില്‍ അല്‍പം തേനും ചേര്‍ത്ത് കഴിക്കുന്നത് ഹാങ് ഓവര്‍ അകറ്റും. ഏത്തപ്പഴം വയറിന് കുളിര്‍മ്മ നല്‍കുന്നതിനൊപ്പം തേന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതിന് സഹായിക്കും. പുകവലി നിര്‍ത്തുന്നതിനു ശ്രമിക്കുന്നവര്‍ക്കും ഏത്തപ്പഴം നല്ലതാണ്. ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബിയും മറ്റ് ധാതുക്കളും മാനസികവും ശാരീരികവുമായ പിരിമുറുക്കം ഇല്ലാതാക്കുന്നതിന് സഹായിക്കും.
ആമാശയത്തിന്റെ ആരോഗ്യത്തിന്
ആമാശയ അള്‍സറിന് ഇടയാക്കുന്ന അസിഡിറ്റിയും തുടര്‍ന്നുണ്ടാകുന്ന നെഞ്ചെരിച്ചിലും മറ്റും ഒഴിവാക്കുന്നതിന് ഏത്തപ്പഴം ഗുണപ്രദം. സ്വാഭാവിക അന്റാസിഡ് ആയി പ്രവര്‍ത്തിക്കുന്നു. ആമാശയത്തിന്റെ ഉള്‍ഭിത്തിയില്‍ പ്രത്യേക ആവരണം തീര്‍ത്ത് ആസിഡുകളില്‍ നിന്നു സംരക്ഷണം നല്കുന്നതിനും ഏത്തപ്പഴം ഉത്തമമാണ്.
കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍
വൃക്കകള്‍, കുടലുകള്‍ എന്നിവയിലെ കാന്‍സര്‍സാധ്യത കുറയ്ക്കുന്നതിന് ഏത്തപ്പഴം ഗുണപ്രദമാണ്. അതിലുളള ആന്റിഓക്‌സിഡന്റ് ഫീനോളിക് സംയുക്തങ്ങള്‍ കോശങ്ങളില്‍ അടിഞ്ഞുകൂടുന്ന ഫ്രീറാഡിക്കലുകളെ നിര്‍വീര്യമാക്കുന്നു.
അഴകുളള ചര്‍മത്തിന്
ചര്‍മത്തിന്റെ ഇലാസ്തിക നിലനിര്‍ത്തുന്നതിനു സഹായകമായ വിറ്റാമിന്‍ സി, ബി6 തുടങ്ങിയ പോഷകങ്ങള്‍ ഏത്തപ്പഴത്തില്‍ ധാരാളം. ഏത്തപ്പഴത്തിലുളള ആന്റിഓക്‌സിഡന്റുകളും മാംഗനീസും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തില്‍നിന്നു ചര്‍മകോശങ്ങളെ സംരക്ഷിക്കുന്നു. ചുരുക്കത്തില്‍ ചര്‍മത്തിന്റെ തിളക്കവും ചെറുപ്പവും നിലനിര്‍ത്തുന്നതിന് ഏത്തപ്പഴം പതിവായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു ഗുണകരം. ഏത്തപ്പഴത്തില്‍ 75 ശതമാനം ജലാംശമുണ്ട്. ഇത് ചര്‍മം ഈര്‍പ്പമുളളതാക്കി സൂക്ഷിക്കുന്നതിനു സഹായകം. ചര്‍മം വരണ്ട് പാളികളായി അടരുന്നതു തടയുന്നു.
Leave a Reply