Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 10:31 pm

Menu

Published on March 3, 2016 at 4:12 pm

നേന്ത്രപ്പഴം കഴിച്ചാൽ ചില ഗുണങ്ങളൊക്കെയുണ്ട്

powerful-reasons-to-eat-bananas

നമ്മുടെ നാട്ടിൻ സുലഭമായി ലഭിക്കുന്ന ഒന്നാണ് നേന്ത്രപ്പഴം.അതിന്റെ ഗുണങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്‍.സമൃദ്ധമായ പോഷകമൂല്യങ്ങളുള്ള ഒരു ഫലവര്‍ഗ്ഗമാണ്‍ ഇത്.100ഗ്രാം നേന്ത്രപ്പഴത്തില്‍ 116 കലോറി ഊര്‍ജം അടങ്ങിയിരിക്കുന്നു.കാത്സ്യം, പ്രോട്ടീന്‍, കരോട്ടീന്‍ എന്നിവയും ഉയര്‍ന്ന തോതില്‍ ഈ ഫല വര്‍ഗ്ഗത്തിലടങ്ങിയിട്ടുണ്ട്. നേന്ത്രപ്പഴം ശീലമാക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത് ഒട്ടേറെ ഗുണങ്ങളാണ്‍.അവ എന്തൊക്കെയാണെന്ന് നോക്കാം

നേന്ത്രപ്പഴം തൈരിലുടച്ചു ചേര്‍ത്ത് അല്‍പ്പം തേനും ചേര്‍ത്ത് ദിവസവും ചെറിയകുട്ടികള്‍ക്ക് കഴിക്കാന്‍ കൊടുക്കുകയാണെങ്കില്‍ അവരുടെ ശരീരശക്തിയും, പ്രതിരോധശേഷിയും വര്‍ദ്ധിക്കും.

നേന്ത്രക്കായ ഉണക്കിപ്പൊടിച്ചത് കുറുക്കിയോ , കഞ്ഞിയായോ കഴിക്കുന്നത് വയറുകടി, അതിസാരം, ആമാശയവൃണം എന്നിവയ്ക്ക് ശമനമുണ്ടാവും.

രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് നേന്ത്രപ്പഴം വളരെ നല്ലതാണ്.

നേന്ത്രപ്പഴം അല്‍പ്പം കുരുമുളകും കൂട്ടിച്ചേര്‍ത്തു കഴിച്ചാല്‍ ചുമയ്ക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും.

തലച്ചോറിനെ ഊര്‍ജസ്വലമാക്കാനുള്ള കഴിവ് നേന്ത്രപ്പഴത്തിനുണ്ട്. അതുകൊണ്ടു തന്നെ ശരീര തളര്‍ച്ചയേയും അതു കാരണമുണ്ടാകുന്ന ശരീര വിളര്‍ച്ചയേയും അകറ്റാന്‍ ഈ ഫലവര്‍ഗം അത്യുത്തമമാണ്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍ എന്ന പ്രോട്ടീനാണ് ഇതിനു കാരണം. ട്രിപ്‌റ്റോഫാന്‍ അപചയപ്രക്രിയയിലൂടെ സീറോടോണിന്‍ എന്ന പദാര്‍ഥമായി പരിണമിക്കുന്നു .സീറോടോണിന്‍ ബുദ്ധിക്ക് ഊര്‍ജസ്വലതയും ഉണര്‍വും കൈവരുത്തുന്നു.

ശുദ്ധമായ തേനും ഒരു നേന്ത്രപ്പഴവും ചേര്‍ത്ത് ദിനംപ്രതി കഴിച്ചാല്‍ രക്ത ക്ഷയം, രക്തപിത്തം, നീറ്റലോടുകൂടിയ മൂത്രം പോക്ക് എന്നിവയ്ക്ക് ആശ്വാസമേകും.

വെള്ളപോക്ക് അധികമുള്ള സ്ത്രികള്‍ ദിവസവും ഒരു നേന്ത്രപ്പഴം വീതം കഴിച്ചു വന്നാല്‍ പ്രത്യേക മരുന്നുകള്‍ കൂടാതെ തന്നെ ഈ അസുഖം ഇല്ലാതാകും. എന്നു മാത്രമല്ല ശരീരത്തിനു നല്ല ബലവും , രോഗപ്രതിരോധ ശേഷിയും ഉണ്ടാവുമെന്നുറപ്പാണ്.

നേന്ത്രപ്പഴം പനിനീരില്‍ ചാലിച്ച് മുഖത്തു പുരട്ടുന്നത് പതിവാക്കുകയാണെങ്കില്‍ മുഖത്തെ കുരുക്കള്‍, കലകള്‍ എന്നിവ നീങ്ങി മുഖം തേജസ്സുറ്റതാകും.

നേന്ത്രപ്പഴവും കൂടെ ചൂടു പാല്ലും കുടിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ശരീരത്തിന് അമിത വണ്ണം ഉള്ളവര്‍ പാല്‍ ഒപ്പം കഴിക്കാതിരുക്കുന്നതാണ് നല്ലത്.

അല്‍പം പാലില്‍ നേന്ത്രപ്പഴം നന്നായി അരച്ചു ചേര്‍ത്തു പുരട്ടിയാല്‍ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും.

ഇത്രയേറെ സവിശേഷതകളുള്ള നേന്ത്രപ്പഴത്തെ ഇന്നു തന്നെ ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ഇനിയെന്തിന് സംശയിക്കണം…???

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News