Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 8:20 am

Menu

Published on August 13, 2014 at 3:00 pm

നടന്‍ പ്രകാശ് രാജ് കാര്‍ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു

prakash-raj-miraculously-escapes-accident

ഹൈദരാബാദ്:നടന്‍ പ്രകാശ് രാജ് കാര്‍ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഹൈദരാബാദിലെ ഹൈടെക്ക് സിറ്റിയിൽ ട്രാഫിക്കിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ബസ് വന്ന് ഇടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് അല്പ നേരത്തേയ്ക്ക് ഭയന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്ന് പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. ഷൂട്ടിങ് കഴിഞ്ഞ് ഫാം ഹൗസിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.എന്നാൽ സ്ഥലത്ത് എത്തിയ യുവാക്കൾ തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനു പകരം തന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്താനാണ് ശ്രമിച്ചതെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ ചെയ്യുന്നത്. മനുഷ്യത്വരഹിതമായ ഈ പെരുമാറ്റം തന്നെ അസ്വസ്ഥനാക്കുന്നു. എന്താണ് സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രകാശ് രാജ് ട്വിറ്ററിലൂടെ പറഞ്ഞു.

Prakash-Raj

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33