Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടന്‍ മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും പുകഴ്ത്തി പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്.എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച ആരാധകര്‍ ഒന്ന് ഞെട്ടിയിട്ടുണ്ട്. മമ്മൂട്ടിയെയും ദുല്‍ഖറിനെയും പുകഴ്ത്തിയതാണോ താഴ്ത്തിയതാണോ എന്ന സംശയമായിരുന്നു പലര്‍ക്കും. കളിയാക്കലിന്റെ രൂപത്തിലാണ് പ്രതാപ് പോത്തന്റെ പോസ്റ്റ്. പോസ്റ്റിന് താഴെ വരുന്ന കമന്റുകളോടും പ്രതാപ് പോത്തന്‍ പ്രതികരിക്കുന്നുണ്ട്. ഇത് എന്റെ മാത്രം അഭിപ്രായമാണെന്നും പ്രതാപ് പോത്തന്‍ പറയുന്നു. പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ലോകത്തിലേക്കും മികച്ച നടനാണ് മമ്മൂട്ടി. അതില്‍ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ മകനാണ് രണ്ടാമത്തെ മികച്ച നടന്‍. അങ്ങനെയാണ് ഞാന്‍ കേള്‍ക്കുന്നതും കാണുന്നതും. റോബര്‍ട്ട് ഡി നീറോയോടോ ജാക്ക് നിക്കോള്‍സണോടോ ചോദിച്ചാലും ഇതേ പറയൂ. ഒരു മികച്ച നടനാണെന്ന് മാത്രമല്ല, ആഭിജാത്യമുള്ളവനും സമ്പന്നനുമാണ് അദ്ദേഹം. കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ശേഷിക്കപ്പുറം ഒരാള്‍ക്ക് എന്താണ് വേണ്ടത്? ജയ് ഹോ മമ്മൂട്ടി. നിങ്ങളാണ് ഏറ്റവും മഹാന്‍. നിങ്ങളാവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്കെല്ലാമുണ്ട്. കാറുകള്‍, പാര്‍പ്പിടങ്ങള്‍, പണം.. നിങ്ങള്‍ക്ക് കേരളത്തിലുള്ള സ്വാധീനം നിങ്ങളെ ഒന്നാം നമ്പറാക്കുന്നു. ഏത് കാര്യത്തിലുമുളള നിങ്ങളുടെ അറിവ് നിങ്ങളെ അടുത്ത മുഖ്യമന്ത്രിയാക്കും. കലയുടെ കാര്യത്തില്‍ അജയ്യനല്ലെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ നിങ്ങളെ തോല്‍പ്പിക്കാനാവില്ല.ഇതായിരുന്നു താരത്തിന്റെ പോസ്റ്റ്.
–
–
പ്രത്യക്ഷത്തില്‍ മമ്മൂട്ടിയെ പുകഴ്ത്തിയുള്ളതാണ് ആ കുറിപ്പെങ്കിലും അതിനുപയോഗിച്ച ഭാഷയ്ക്ക് ട്രോളിന്റെ പരിവേഷമുണ്ടായിരുന്നു. മുന്‍പും അഭിപ്രായപ്രകടനത്തിന് അതിരുകള്‍ കല്‍പിക്കാത്ത പ്രതാപിന്റെ സോഷ്യല്‍ മീഡിയ വഴിയോ അല്ലാതെയോ ഉള്ള അഭിപ്രായപ്രകടനങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പോസ്റ്റ് വന്നതിന് പിന്നാലെ അതിനുതാഴെ മമ്മൂട്ടി ആരാധകരും പ്രതാപിനെ ട്രോള്‍ ചെയ്യാനെത്തി. എണ്ണൂറ്റി അന്‍പതിലേറെ കമന്റുകള്‍ അതിനുതാഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എന്നാല്‍ താന്‍ പറഞ്ഞത് ട്രോള്‍ ആയിരുന്നില്ലെന്നും പരിഹാസം ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് പ്രതാപ് പോത്തന്റെ നിലപാട്. പല കമന്റുകള്‍ക്കും താഴെ അദ്ദേഹം മറുപടിയുമായി എത്തി. ഇതേക്കുറിച്ച് ഒരു വിശദീകരണം എന്ന നിലയില്‍ അദ്ദേഹം വീണ്ടും ഒരു പോസ്റ്റുമിട്ടു.
അതിങ്ങനെ..
“നിങ്ങള്‍ക്ക് നല്ലത് പറയാനാവില്ല. അപ്പോള്‍ അത് പരിഹാസമാവും. മോശം പറയാനാവില്ല, അപ്പോള്‍ ക്രൂശിക്കപ്പെടും. ഒരാള്‍ക്ക് അയാള്‍ക്ക് മനസില്‍ തോന്നുന്നത് പറയാനുള്ള അവകാശമില്ലേ? അതോ വായടച്ച് ‘കാലാവസ്ഥ എങ്ങനെയുണ്ട്’ എന്ന് മാത്രമാണോ ചോദിക്കേണ്ടത്?”
–
–
Leave a Reply