Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 5:25 am

Menu

Published on March 4, 2016 at 3:41 pm

ഉരുളക്കിഴങ്ങ് കഴിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക് ….!!

pre-pregnancy-potato-consumption-linked-to-gestational-diabetes

സ്ത്രീകള്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഗര്‍ഭാവസ്ഥയില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത ഉണ്ടാക്കുമെന്ന് പഠനം. യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെയും ഹവാര്‍ഡ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിന്നിൽ. 1991നും 2001നും ഇടയില്‍ 15000 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓരോ നാലു വര്‍ഷം കൂടുമ്ബോഴും പഠനത്തില്‍ ഉള്‍പ്പെടുത്തിയ സ്ത്രീകളുടെ ഭക്ഷണരീതികള്‍ നിരീക്ഷിച്ചിരുന്നു. ഉരുളക്കിഴങ്ങ് കൂടുതല്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച്‌ ഗര്‍ഭകാലയളവില്‍ പ്രമേഹം വരുന്നതായി കണ്ടെത്തുകയും ചെയ്തു.ഉരുളക്കിഴങ്ങ് ഒഴിവാക്കി കൂടുതല്‍ പച്ചക്കറികളും ഇലക്കറികളും ധാന്യങ്ങളും ഉള്‍പ്പെടുത്തിയാൽ ഈ അവസ്ഥ ഒഴിവാക്കാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News