Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 8:21 am

Menu

Published on August 17, 2015 at 11:52 am

ആവി പിടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

precautions-in-using-steaming

ജലദോഷം വരുമ്പോഴും സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായും നമ്മൾ ആവി പിടിക്കാറുണ്ട്. ചർമ്മം മൃദുലമാക്കാനും മുഖത്ത് അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്യാനും ആവി പിടിക്കുന്നത് വളരെ നല്ലതാണ്. രണ്ടാഴ്ച കൂടുമ്പോൾ ആവി പിടിക്കുന്നത് ചർമ്മത്തിന് വളരെയേറെ ഗുണം ചെയ്യും.ആവി പിടിക്കുന്നത്‌ മൂലം മുഖത്തെ സുഷിരങ്ങള്‍ തുറന്ന് ചര്‍മത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നു. ആയുർവേദ വിധി പ്രകാരം ആവിപിടിക്കുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്. ആവി പിടിക്കുമ്പോൾ താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
1. കണ്ണ്, ഹൃദയം, കക്ഷം, ഓവറി തുടങ്ങിയ ശരീരഭാഗങ്ങൾ ആവി പിടിക്കാൻ പാടുള്ളതല്ല.
2. ആവി പിടിക്കുമ്പോൾ ചൂടും ആവിയും കണ്ണിൽ തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.അതിനു വേണ്ടി കണ്ണിന് മുകളിൽ നനഞ്ഞ തുണി കെട്ടുന്നത് നല്ലതാണ്.
3.ആവി പിടിക്കുന്ന വെള്ളത്തിന് ചൂട് അധികമാകാതെ നോക്കണം.ചൂട് കൂടുന്നത് മുഖത്തെ നേർത്ത കോശങ്ങൾക്ക് പൊള്ളലേൽക്കാനിടവരും.
4.മുഖം നന്നായി വിയർത്തൊഴുകുന്നത് വരെ ആവി പിടിക്കണം.എന്നാൽ അഞ്ചു മിനിറ്റിൽ കൂടുതൽ ആവിപിടിക്കാൻ പാടുള്ളതല്ല. അധികമായാൽ വിറയൽ,തലചുറ്റൽ എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്.
5.തലവേദനയ്ക്കും മറ്റും ഉപയോഗിക്കുന്ന ബാം ആവി പിടിക്കാൻ ഉപയോഗിക്കുന്നത് നല്ലതല്ല. പകരം കർപ്പൂര തുളസി, കൂവളത്തില,മഞ്ഞൾപ്പൊടി,ഇന്തുപ്പ്,പനീർ കൂർക്കയില തുടങ്ങിയവ ആവി പിടിക്കുന്ന വെള്ളത്തിൽ ചേർക്കാവുന്നതാണ്.
6. വേപ്പരൈസരുകള്‍ ഉപയോഗിച്ച് ആവി പിടിക്കുമ്പോള്‍ സ്വിച്ച് ഓഫ്‌ ചെയ്ത ശേഷം മാത്രം വെള്ളം ഒഴിക്കുകയോ, തുടയ്ക്കുകയോ ചെയ്യുക.
7.ആവി കൊള്ളുന്നതിനിടയിൽ കണ്ണുകൾ തുറക്കാൻ പാടില്ല.ആവി പിടിച്ചതിന് ശേഷം കണ്ണുകൾ തണുത്തവെള്ളം ഉപയോഗിച്ച് കഴുകേണ്ടതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News