Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:20 pm

Menu

Published on March 31, 2018 at 4:01 pm

പൂർണഗർഭിണിയോട് കോളജ് അധികൃതർ കാണിച്ച കൊടുംക്രൂരത..!!

pregnant-woman-forced-to-dance

ഛണ്ഡീഗഡിലെ അംബികാപൂരുള്ള സന്ദ് ഹർകെവൽ ബിഎഡ് കോളജിലാണ് കോളജ് അധികൃതർ പൂർണ്ണഗർഭിണിയെ നൃത്തമാടിച്ച ഞെട്ടിക്കുന്ന ക്രൂരത നടന്നിരിക്കുന്നത് . പ്രതിഭ മിഞ്ച് എന്ന എട്ടുമാസം ഗർഭിണിയായ വിദ്യാർഥിനിയോടാണ് ബിഎഡ് കോളജ് അധികൃതർ ഈ ക്രൂരത കാണിച്ചത്.

പ്രഭിത ഈ കൊടുംക്രൂരത നടന്ന ഡിസംബറിൽ തന്നെ കലക്ടർക്ക് പരാതി നൽകിയിരുന്നു . ഇതോടെയാണ് പുറംലോകം ഇത് അറിയുന്നത്. കോളജിലെ ആർട്സ് ആൻഡ് കൾച്ചർ സ്റ്റഡീസിന്റെ ഭാഗമായി
ഡാൻസ്ചെയ്യണമെന്നായിരുന്നു നിർദേശം. മാത്രമല്ല മറ്റുവിദ്യാർഥികളുടെ മുന്‍പിൽ വച്ചുകൂടെയാണ് ഇവർ അപമാനിക്കപ്പെട്ടത്.

കോഴ്സിന് ചേരുന്ന സമയംമുതൽ കോളജിന്റെ നിയമാപ്രകാരംസമയത്ത് രണ്ടുവർഷത്തേക്ക് ഗർഭിണിയാകരുതെന്ന് എഴുതിയിരുന്നു. എന്നാൽ മൂന്നുമാസം ഗർഭിണിയാന്നെന്നറിയാതെയാണ് പ്രതിഭ അഡ്മിഷൻ ഫോം പൂരിപ്പിച്ചു നൽകിയത്. ഡാൻസ് കളിപ്പിച്ചെന്നുമാത്രമല്ല 94% ഹാജർ പ്രതിഭയ്ക്കുണ്ടായിരുന്നിട്ടും പരീക്ഷ എഴുതാൻ അനുവദിക്കാതെയിരിക്കുകയും പ്രസവാവധി നിഷേധിക്കുകയും ചെയ്തു. എന്നാൽ പ്രതിഭ ഫെബ്രുവരി മൂന്നിന് പ്രസവിച്ചു. അതുകഴിഞ്ഞ് പരീക്ഷയ്ക്ക് അപേക്ഷിച്ചപ്പോഴാണ് പ്രിൻസിപ്പൾ അനുവദിക്കാതെയിരുന്നത്.

കലക്ടർ പ്രതിഭയുടെ പരാതി പരിശോധിച്ച ശേഷം പ്രിൻസിപ്പലിനോട് സംസാരിച്ചു. ഇത്തരത്തിലുള്ള നിയമങ്ങൾ കോളജിൽ നിന്നും പിൻവലിക്കണമെന്ന് നിഷ്കർഷിച്ചു. കൂടാതെ പ്രതിഭയുടെ വർഷം നഷ്ടമാകാത്ത വിധം പരീക്ഷ എഴുതാനുള്ള അവസരം നൽകണമെന്നും ഉത്തരവിറക്കി.

Loading...

Leave a Reply

Your email address will not be published.

More News