Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവസംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു.മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയെയാണ് അല്‍ഫോണ്‍സിന്റെ വധു. തിങ്കളാഴ്ച കടവന്ത്ര ലിറ്റില്‍ ഫ്ലവര്‍ പള്ളിയിലായിരുന്നു ചടങ്ങുകള്‍. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ലളിതമായ ചടങ്ങില്‍ പങ്കെടുത്തത്. തുടര്‍ന്ന് വൈകിട്ട് പനമ്പിള്ളി നഗറിലെ അവന്യു സെന്ററില്‍ വധുവിന്റെ വീട്ടുകാരുടെ നേതൃത്വത്തില്‍ വിരുന്നും നടന്നു. ആലുവ സ്വദേശിയായ അല്‍ഫോണ്‍സ് പുത്രന്‍, പോളിന്റെയും ഡെയ്‌സിയുടെയും മകനാണ്. അലീന ചെന്നൈയില്‍ പഠിക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ അങ്ങനെ മലയാളത്തിലെ മുന്‍നിര നായകന്മാരെല്ലാം വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു.ആഗസ്റ്റ് 22നാണ് വിവാഹം.
–
–
Leave a Reply