Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒടുവിൽ പ്രേഷകർ ആകാംഷയോടെ കാത്തിരുന്ന ‘മലരേ നിന്നെ കാണാതിരുന്നാല്‍’ എന്ന പ്രേമത്തിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. അൻവർ റഷീദ് എന്റർടെയ്ൻമെന്റിന്റെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വന്നത്.ചിത്രം വൻഹിറ്റായതോടെ പലരും പോസ്റ്ററുകൾ ഉപയോഗിച്ച് ഗാനത്തിന്റെ ഓഡിയോ മാത്രം യുട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും മൂന്ന് ലക്ഷത്തിലധികം ആളുകള്‍ പാട്ട് കണ്ടു കഴിഞ്ഞു. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരുപാട്ടിന് ഇത്രവലിയ സ്വീകരണം ലഭിക്കുന്നത്. ചിത്രത്തിലെ ശംഭു എന്ന കഥാപാത്രമായെത്തിയ ഗാനരചയിതാവ് ശബരീഷ് വര്‍മ്മയാണ് മലരേ എന്ന ഗാനം എഴുതിയത്. ജോര്‍ജ്ജിന്റെയും മലരിന്റെയും പ്രണയം വിവരിക്കുന്ന ഗാനത്തിന്റെ സംഗീതം രാജേഷ് മുരുഗേശനാണ്. വിജയ് യേശുദാസാണ് ഗായകന്‍.
–
–
Leave a Reply