Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റായ പ്രേമം വീണ്ടും വിവാദത്തില്‍.പ്രേമം ബോളിവുഡ് ചിത്രമായ ഹണ്ടറിന്റെ കോപ്പിയാണെന്നാണ് പുതിയ വിവാദം.സിനിമാ ഭ്രാന്തൻ എന്ന സിനിമാ പ്രൊമോഷണൽ ഫേസ്ബുക്ക് പേജാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത് .ഒരു പോലെയാണ് ഹണ്ടറിലെയും പ്രേമത്തിലെയും രംഗങ്ങൾ കൂട്ടിച്ചേർത്ത് സിനിമാ ഭ്രാന്തൻ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.നായകന്റെ യൗവനത്തിലെയും കൗമാരത്തിലെയും മൂന്ന് പ്രണയങ്ങളാണ് ഹണ്ടര്‍ എന്ന ചിത്രം പറയുന്നത്. എന്നാല്‍ പ്രണയം എന്നതിലുപരി കാമമാണ് വിഷയം. അതുകൊണ്ട് തന്നെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. അങ്ങനെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമാണ് ഇപ്പോള്‍ അല്‍ഫോണ്ഡസ് പുത്രന്‍ പ്രേമം എന്ന ലെവലില്‍ മാറ്റിയതെന്നാണ് പുതിയ ആരോപണം.മേരി, മലര്‍ മിസ്, സെലിന്‍ എന്നിങ്ങനെ ജോര്‍ജിന് പ്രേമം തോന്നിയ കഥാപാത്രങ്ങളെല്ലാം ഏതാണ്ട് സമാന രീതിയില്‍ തന്നെ ഹണ്ടറിലുമുണ്ട്. ജോര്‍ജിന്റെ സുഹൃത്തുക്കളായ ശംഭു, കോയ എന്നീ കഥാപാത്രങ്ങളും മറ്റൊരു രൂപത്തില്‍ ചിത്രത്തിലുണ്ട്.
ഈ വര്‍ഷം മാര്‍ച്ച് 20ന് ആണ് ഹണ്ടര്‍ തീയറ്ററുകളില്‍ എത്തിയത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം മെയ് 29ന് പ്രേമവും തീയറ്ററുകളിലെത്തി.രാധികാ ആപ്‌തെ, ഗുൽഷാൻ ദേവയ്യ, സാഗർ ദേശ്മുഖ് തുടങ്ങിയവരാണ് ഹണ്ടറിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. രണ്ട് മാസത്തിനകം എങ്ങനെ ചിത്രം കോപ്പിയടിച്ച് പുതിയ ചിത്രമാക്കുമെന്ന് പ്രേമം അനുകൂലികൾ വാദിക്കുന്നത്.സംഭവമെന്തായാലും സെന്‍സര്‍ കോപ്പികള്‍ പ്രചരിച്ചതിനു പിന്നാലെ കോപ്പിയടി വിവാദവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരയ്ക്കുകയാണിപ്പോള്‍.
–
–
Leave a Reply