Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:04 am

Menu

Published on January 21, 2015 at 2:44 pm

അകാല നരയും കാരണങ്ങളും…

premature-graying-reasons

ഇന്നത്തെ കാലത്ത്ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുന്ന പ്രശ്നമാണ്  അകാല നര. ജീവിത ശൈലികളും പരിസരമലിനീകരണവും സ്ട്രെസ്സുമാണ്  അകാലനര വർദ്ധിക്കാനുള്ള കാരണമായി പറയുന്നത്.   പലപ്പോഴും ഇത് ചെറുക്കാനായി ഉപയോഗിക്കുന്ന രാസ വസ്തുക്കൾ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും നരയെ വർദ്ധിപ്പിക്കുകയുമാണ് ചെയ്യാറ്. അകാല നര ഉണ്ടാകാനുള്ള  പ്രധാന കാരണങ്ങളാണ്….

– മുടിക്ക്‌ കറുത്ത നിറം നല്‍കുന്നത്‌ മെലാനില്‍ എന്ന വസ്‌തുവാണ്‌ .വൈറ്റമിന്‍ ബി12 ല്‍ നിന്നാണ്‌ ഇത്‌ ലഭ്യമാകുന്നത്‌. ഈ വിറ്റാമിന്റെ കുറവ്‌ മുടിയുടെ നിറം കുറയ്‌ക്കും.

vitamin-b12

– സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവയെല്ലാം മുടി നരയ്ക്കുള്ള പ്രധാന കാരണങ്ങളാണ്.നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാം.

tension

– അയോഡിന്‍ രക്തത്തിനു മാത്രമല്ല മുടിക്കും അത്യാവശ്യമാണ്‌ അതിന്റെ കുറവും ഇതിനു കാരണമാകുന്നു .

– തൈറോയ്ഡ് പ്രശ്‌നങ്ങള്‍ മുടി പെട്ടെന്നു നരയ്ക്കുന്നതിനുള്ള ഒരു കാരണമാണ്. ഇത് മെലാനില്‍ ഉല്‍പാദനത്തെ ബാധിയ്ക്കുന്നതാണ് കാരണം. ഹൈപ്പോ, ഹൈപ്പര്‍ തൈറോയ്ഡുകള്‍ ഇതിന് കാരണമാകും.

thyroid

– തലയിലൊഴിയ്ക്കുന്ന വെള്ളം നല്ലതല്ലെങ്കിലും പെട്ടെന്നു മുടി നരയ്ക്കാം. പ്രത്യേകിച്ച് കട്ടി കൂടിയ വെള്ളം, ക്ലോറിന്‍ വെള്ളം എന്നിവ.

hair clean

– മുടിയില്‍ കളര്‍. ഡൈ, ഇത്തരത്തിലുള്ള കൃത്രിമ ഉല്‍പന്നങ്ങള്‍ എന്നിവയുപയോഗിയ്ക്കുന്നതും മുടി നരയ്ക്കാന്‍ കാരണമാകും.

hair color

– ഡ്രയര്‍ ഉപയോഗം, ഇലക്ട്രോണിക് മെഷീനുകളുടെ ഉപയോഗം എന്നിവയും മുടി നരപ്പിയ്ക്കും.

hair dryer

– മെനോപോസ് അഥവാ ആര്‍ത്തവവിരാമം പെട്ടെന്നു സംഭവിയ്ക്കുന്നതും മുടി നരയ്ക്കുള്ള ഒരു കാരണമാണ്.

menopause
-ഫോളിക് ആസിഡ് കുറവ് മുടി നരയ്ക്കാനുള്ള മറ്റൊരു കാരണമാണ്.

folic acid

– ജങ്ക് ഫുഡ് മെലാനില്‍ ഉല്‍പാദനത്തെ ബാധിയ്ക്കും. മുടി പെട്ടെന്നു നരയ്ക്കാന്‍ ഇട വരുത്തും.

jung food

– അനീമിയയുണ്ടായാല്‍ മുടി പെട്ടെന്ന്‌ നരയ്‌ക്കാന്‍ തുടങ്ങും.

– ഹോര്‍മോണിന്റെ കുറവും മറ്റൊരു പ്രധാന കാരണമാണ്‌ .

hormones

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News