Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 2:19 am

Menu

Published on March 22, 2016 at 3:15 pm

താൻ ധാര്‍ഷ്ട്യക്കാരനാണെന്ന് പറഞ്ഞ രമേശ് നാരായണിന് പൃഥ്വിരാജിന്റെ മറുപടി

prithviraj-about-r-s-ramesh-narayan

താൻ  ധാര്‍ഷ്ട്യക്കാരനാണെന്ന് പറഞ്ഞ രമേശ് നാരായണിന് പൃഥ്വിരാജിന്റെ  മറുപടി.ഇക്കാര്യം നിങ്ങള്‍ ആര്‍ എസ് വിമലിനോടോ രമേശ് നാരായണിനോടോ ചോദിക്കണം’ എന്നായിരുന്നു താരത്തിന്റെ  ആദ്യത്തെ പ്രതികരണം.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്‍  നടന്റെ  മറുപടി .അത്യന്തികമായി സിനിമ സംവിധായകന്റെ തീരുമാനമാണ്. ഞാന്‍ സംവിധായകന്റെ നടനാണ്. എനിക്കെന്തെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ അതിനെ ശരിയായ രീതിയില്‍ മനസ്സിലാക്കിത്തരാന്‍ എന്റെ സംവിധായകന് ഉത്തരവാദിത്വമുണ്ട്. സത്യസന്ധമായി പറയുകയാണെങ്കില്‍ ആര്‍ എസ് വിമലിന് അത് സാധിച്ചു. അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞ കാര്യങ്ങള്‍, അതില്‍ സന്തോഷമേയുള്ളൂ. സിനിമകള്‍ വിജയിക്കുമ്പോള്‍ എനിക്ക് ആത്മവിശ്വാസം കൂടുന്നു അതിലുപരി ഉത്തരവാദിത്വവും. വിജയം സമ്മര്‍ദ്ദമുണ്ടാക്കും, പക്ഷെ അതില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സാധിക്കണം. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ മുന്‍ ചിത്രത്തിന്റെ വിജയത്തെ സ്വാധീനിക്കാറില്ല. എന്നെ സംതൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ചെയ്യും- പൃഥ്വി പറഞ്ഞു. സംസ്ഥാന പുരസ്‌കാര പ്രഖ്യാപനത്തിനു ശേഷം എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ സംവിധായകന്‍ ആര്‍ എസ് വിമലിനും നായകന്‍ പൃഥ്വിരാജിനുമെതിരെ സംഗീത സംവിധായകന്‍ രമേശ് നാരായണ്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തുവന്നിരുന്നു. തന്റെ രണ്ട് പാട്ടുകള്‍ പൃഥ്വിരാജ് ഇടപെട്ട് ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്നും പൃഥ്വിരാജ് ധാര്‍ഷ്ട്യക്കാരനായ നടനാണ് എന്നുമൊക്കെയാണ് രമേശ് നാരായണ്‍ പറഞ്ഞത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News