Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഴിഞ്ഞ ദിവസം കൊച്ചി തിയറ്ററില്‍ പ്രേമം സിനിമ കാണാന്‍ വന്ന ആരാധകര്‍ പെട്ടന്നൊന്ന് അമ്പരന്നു .ടിക്കറ്റ് എടുക്കുന്ന നീണ്ട ക്യൂവില്‍ ദേ നില്‍ക്കുന്നു പൃഥ്വിരാജും ചേട്ടന്‍ ഇന്ദ്രജിത്തും. . സംഭവമെന്തെന്ന് അന്വേഷിച്ചപ്പോഴാണ് അതൊരു സിനിമാഷൂട്ടിങ് ആണെന്ന് മനസ്സിലായത്. പുതിയ ചിത്രമായ അമര്‍ അക്ബര്‍ അന്തോണിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി എടുത്ത ഒരു രംഗമായിരുന്നു ഇത്.സംഭവം എന്തായാലും പൃഥ്വിയും ഇന്ദ്രനും പ്രേമം കാണാന്‍ ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കുന്നു എന്ന് പറഞ്ഞ് ചിത്രം ഫേസ്ബുക്കില്‍ വൈറലാകുകയാണ്.നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥിരാജും ഇന്ദ്രജിത്തും ജയസൂര്യയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നമിത പ്രമോദ് ആണ് ചിത്രത്തില്‍ നായിക. സ്രിന്‍ഡ അഷാബ്, കെ.പി.എ.സി ലളിത,സിദ്ധിഖ്,കലാഭവന്‍ ഷാജോണ്‍,രമേഷ് പിഷാരടി,ധര്‍മ്മജന്‍,ബിന്ദു പണിക്കര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
Leave a Reply