Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 5:45 pm

Menu

Published on September 1, 2016 at 3:30 pm

ആരാധകന് പൃഥ്വിയുടെ ചങ്കിൽത്തൊട്ടുള്ള മറുപടി…..

prithviraj-replay-to-his-fan

തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് പൃഥ്വിരാജ്. ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ആരാധകരുമായി സംസാരിക്കുവാന്‍ പൃഥ്വി ശ്രമിക്കാറുമുണ്ട്. എന്നാല്‍ എല്ലാവരുടെ കമന്റുകള്‍ക്ക് മറുപടി കൊടുക്കാന്‍ സമയം കിട്ടാറില്ല. എന്നിരുന്നാലും പുതിയ സിനിമയുടെ വിശേഷങ്ങളൊക്കെ നിരന്തരം പങ്കുവയ്ക്കും. ചില കമന്റുകള്‍ക്ക് മറുപടിയും നല്‍കും. മഞ്ജുവിന്റെ നായകനായി വിളിച്ചു; പൃഥ്വിരാജ് ചെയ്യാനിരുന്ന ചിത്രങ്ങളെല്ലാം മാറ്റിവച്ചു വന്നു!! അങ്ങനെ ട്വിറ്ററില്‍ പൃഥ്വിരാജ് ഒരു ആരാധകന് നല്‍കിയ മറുപടി ചങ്കില്‍ തൊടുന്നതാണ്.

‘എല്ലാവര്‍ക്കും മറുപടി കൊടുക്കും, റി ട്വീറ്റും ചെയ്യും. ഞാനും രാജുവേട്ടന്റെ ആരാധകനാ…ചോദിച്ചാ ചങ്കു പറിച്ചു തരുന്ന ആരാധകന്‍’…ഇങ്ങനെയായിരുന്നു ബിജോയ് എന്ന ആരാധകന്‍ ട്വീറ്റ് ചെയ്തത്. ഉടന്‍ എത്തി പൃഥ്വിയുടെ മറുപടി…’ചങ്കു വേണ്ട….സ്‌നേഹം മതി’ എന്ന്. എന്തായാലും താരത്തിന്റെ മറുപടി കിട്ടിയതില്‍ ആരാധകന്‍ സന്തോഷത്തിലാണ്.

Prithviraj Replay to his Fan (1)

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News