Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംവിധായകന്‍ രഞ്ജിത്തിനൊപ്പം ഒരു ടെലിവിഷന്‍ പ്രോഗ്രാമിന് എത്തിയതായിരുന്നു പൃഥ്വിരാജ്.പൃഥ്വിരാജിനെയും രഞ്ജിത്തിനെയും ഇരുത്തി വിദ്യാര്‍ത്ഥിനികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. അതിനിടയിലാണ് ഒരു പെണ്‍കുട്ടിയുടെ രസകരമായ ചോദ്യം വന്നത്.വിവാഹ ശേഷം പ്രണയാഭ്യര്‍ത്ഥനയുമായി ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്നായിരുന്നു ആദ്യത്തെ ചോദ്യം.കുഞ്ചാക്കോ ബോബന്റെ അത്രയും വലിയ ആരാധികമാര്‍ തനിക്ക് ഉണ്ടായിട്ടില്ല എന്നായിരുന്നു അതിന് പൃഥ്വിരാജിന്റെ മറുപടി. ചാക്കോച്ചനൊക്കെ സ്വന്തം രക്തത്തില്‍ എഴുതിയ പ്രണയ ലേഖനങ്ങള്‍ കിട്ടിയിട്ടുണ്ടത്രെ. ആ ലെവലിലൊന്നും ഇതുവരെ ഞാന്‍ എത്തിയിട്ടില്ല.ഞാന്‍ ഇപ്പോള്‍ ഒരു പ്രണയാഭ്യര്‍ത്ഥന നടത്തുകയാണെങ്കില്‍ അതിനോട് എങ്ങിനെ പ്രതികരിയ്ക്കും എന്നായിരുന്നു പിന്നെ ആ വിദ്യാര്‍ത്ഥിയുടെ ചോദ്യം. എങ്കില്‍ കുട്ടി എന്നോട് ‘ഐ ലവ് യു’ പറയൂ എന്നായി പൃഥ്വി. ആദ്യം മടിച്ചെങ്കിലും പിന്നെ പെണ്‍കുട്ടി ഐ ലവ് യു പറഞ്ഞു. ‘ഐ ലവ് യു ടൂ’ എന്ന് പൃഥ്വിയും പറഞ്ഞു.
–
–
Leave a Reply