Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 4:54 pm

Menu

Published on September 20, 2016 at 8:53 am

മമ്മൂട്ടിയുടെ നായികയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍…!!

private-photos-of-sonu-gowda-leaked

മമ്മൂട്ടി ചിത്രം ബെസ്റ്റ് ആക്ടറിലെ നായികയായിരുന്ന ശ്രുതി രാമകൃഷ്ണയുടെ സ്വകാര്യചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു.ഭര്‍ത്താവ് മനോജ് ഗൗഡക്കൊപ്പമുള്ള ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തായത്. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനൊപ്പം സോനു ഗൗഡ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.മൂന്ന് ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.ഭര്‍ത്താവുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ എങ്ങനെ ലീക്ക് ആയെന്ന് വ്യക്തമല്ലെന്നും ഫോണില്‍ നിന്നോ താന്‍ ഉപയോഗിക്കുന്ന മറ്റ് ഗാഡ്‌ജെറ്റുകളില്‍ നിന്നോ ആയിരിക്കാം ചിത്രങ്ങള്‍ ചോര്‍ന്നതെന്ന നിഗമനത്തിലാണ് താരം. ഇതുസംബന്ധിച്ച് ശ്രുതി സൈബര്‍ സെല്ലില്‍ പരാതി നല്കിക്കഴിഞ്ഞു.അതേസമയം, കൈനിറയെ സിനിമകളുള്ള ശ്രുതിയുടെ കരിയര്‍ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നാണ് സൂചന. വിവാഹശേഷം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ഈ സുന്ദരി. മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടറിലൂടെയാണ് നടി മലയാളത്തിലെത്തുന്നത്. ഡബിള്‍സ്, വണ്‍ ബൈ ടു എന്നീ മലയാള ചിത്രങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News