Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രിയന്-മോഹന്‍ലാല്‍ കൂട്ടുകെട്ട് മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ് .എന്നാല്‍ മമ്മൂട്ടി പ്രിയദര്ശന് കൂട്ടുകെട്ടില്‍ രണ്ടു ചിത്രങ്ങള്‍ മാത്രമേ സംഭവിച്ചുള്ളൂ.അതിന് കാരണം വിരോധമല്ലെന്നും പ്രിയന് പറയുന്നു.
ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയില്‍ മൂന്ന് നായകന്മാരിലൊരാളായി മമ്മൂട്ടിയെ പരിഗണിച്ചിരുന്നതായി പ്രിയദര്ശന് പറഞ്ഞു. എന്നാല്‍ മമ്മൂട്ടി പിന്മാറുകയായിരുന്നു.’എന്റെ ആദ്യത്തെ സിനിമയില്‍ (‘പൂച്ചക്കൊരു മുക്കുത്തി’) മൂന്ന് നായകന്മാരായിരുന്നു: മമ്മൂട്ടി, മോഹന്‍ലാല്‍, ശങ്കര്‍. സിനിമ ചെയ്യാമെന്ന് മമ്മൂട്ടിക്ക എന്നോട് സമ്മതിച്ചു. എന്നോട് പറഞ്ഞു, ശരി, നിന്റെ ആദ്യത്തെ സിനിമയല്ലേ, ഞാന്‍ വരാം. (ഇപ്പോഴും മമ്മൂട്ടിക്ക എന്നുതന്നെയാണ് ഞാന്‍ വിളിക്കുന്നത്. അങ്ങനെ മമ്മൂട്ടിക്ക എന്ന് വിളിക്കുന്ന ഒറ്റ ആള് സിനിമയില്‍ ഞാന്‍ മാത്രമേയുള്ളൂ.) പക്ഷേ മമ്മൂട്ടിക്ക വന്നില്ല. ഞാനും സുരേഷ്കുമാറും എറണാകുളത്ത് പോയി അദ്ദേഹത്തെ കണ്ടു. ‘മമ്മൂട്ടിക്ക വരാത്തതിനാല്‍ എന്റെ സിനിമ മുടങ്ങിയിരിക്കുകയാണ്’ ഞാന്‍ പറഞ്ഞു.
‘അതില്‍ മൂന്ന് ഹീറോ ഇല്ലേ?’
ഞാന്‍ പറഞ്ഞു: ‘ഉണ്ട്.’
‘അതുകൊണ്ട് ഞാനതില്‍ വേണ്ട’, മമ്മൂട്ടിക്ക നയം വ്യക്തമാക്കി.
അതോടെ സുരേഷും മമ്മൂട്ടിക്കയും തമ്മില്‍ വഴക്കായി.
എന്നോട് മമ്മൂട്ടിക്ക പറഞ്ഞു: ‘നീ ആദ്യം സംവിധാനംപഠിക്ക്. ഞാന്‍ സിനിമ തുടങ്ങുന്നേയുള്ളൂ. ഇപ്പോള്‍ നിന്നെപ്പോലുള്ള, സംവിധാനം അറിയാത്തവരുടെ ക്യാമറക്ക് മുഖംവെച്ചുതന്നാല് എന്റെ കാര്യം പോക്കാവും.’
ഞാനും സുരേഷും തിരിച്ചുപോന്നു. അതിനു ശേഷം മമ്മൂട്ടിക്കയുടെ റോള്‍ വെട്ടിക്കുറച്ച് ചെറുതാക്കി. സോമേട്ടനെ ആ റോളില്‍ ഇട്ടു. യഥാര്‍ഥത്തില്‍ വലിയ റോളായിരുന്നു അത്. അങ്ങനെയാണ് തുടക്കം.
എന്നെ ഏറ്റവും കൂടുതല്‍ പ്രോല്സാഹിപ്പിച്ചിട്ടുള്ളതും ഏറ്റവും കൂടുതല്‍ സ്നേഹത്തോടെ പെരുമാറിയിട്ടുമുള്ള വ്യക്തിയാണ് മമ്മൂട്ടിക്ക. ഞാന്‍ അതേ ബഹുമാനം തിരിച്ചുംകൊടുത്തിരുന്നു. ഞങ്ങളുടെ പ്രയാസസമയത്ത് അദ്ദേഹത്തിന്റെ റൂമിലൊക്കെ പോയി കിടന്നിട്ടുണ്ട് ഞാന്‍. മമ്മൂട്ടിക്കയുമൊത്ത് കുറെ സിനിമകള്‍ ആലോചിച്ചെങ്കിലും അത് സംഭവിച്ചില്ല എന്ന് മാത്രം. എനിക്ക് അന്നുള്ള ബഹുമാനം ഇന്നും മമ്മൂട്ടിക്കയോട് ഉണ്ട്.എന്റെ വ്യക്തിപരമായ കാര്യങ്ങളിലും മമ്മൂട്ടിക്ക ഇടപെട്ടിട്ടുണ്ട്. പല കാര്യങ്ങളിലും ഉപദേശിച്ചിട്ടുണ്ട്. മൂത്ത ജ്യേഷ്ഠന് എന്ന രീതിയില്‍ ഞാനത് സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, പുറത്ത് ഒരു ചിന്ത ഉള്ളത് എന്താണെന്നാല്‍ എനിക്കും മമ്മൂട്ടിക്കും തമ്മില്‍ എന്തോ പ്രശ്നമുണ്ട് എന്നതാണ്. അതിന് കാരണം മോഹന്‍ലാല്‍ സിനിമകള്‍ എടുത്തു എന്നുള്ളത് മാത്രമാണെന്നും പ്രിയദര്ശന് പറഞ്ഞു.
Leave a Reply