Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 22, 2026 4:13 pm

Menu

Published on October 31, 2016 at 4:10 pm

മോഹൻലാൽ മമ്മൂട്ടിയെ വിളിക്കുന്നത് മമ്മൂക്ക എന്നല്ല,പിന്നെന്താണ്…?

priyadarshan-reveals-what-mohanlal-fondly-calls-mammootty

മലയാളത്തിലെ താര രാജാക്കന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഇടയിൽ നല്ല സൗഹൃദമുണ്ടെന്ന് ഏവർക്കും അറിയുന്ന കാര്യമാണ്. ഇരുവരുടെ ആരാധകർ പലപ്പോഴും താരങ്ങളെ തമ്മിൽ താരതമ്യം ചെയ്ത് വഴക്കുകൾ ഉണ്ടാകുന്നുണ്ടെങ്കിലും താരങ്ങളുടെ സൗഹൃദത്തിന് അത് ഒരു തരത്തിലും കളങ്കമേൽപ്പിക്കുന്നില്ല.സിനിമാമേഖലയിലെ ഭൂരിഭാഗവും മമ്മൂട്ടിയെ ബഹുമാനപൂര്‍വ്വം വിളിക്കുന്നത് ‘മമ്മൂക്ക’ എന്നാണ്. എന്നാല്‍ മോഹന്‍ലാലിന്റെ സംബോധന ബഹുമാനത്തേക്കാള്‍ വൈകാരികതയില്‍ ഊന്നിയതാണ്. സിനിമാമേഖലയിലുള്ള മിക്കവര്‍ക്കും അറിയാവുന്ന ആ വിളിപ്പേരിനെക്കുറിച്ച് പറയുകയാണ് പ്രിയദര്‍ശന്‍.

priyadarshan-reveals-what-mohanlal-fondly-calls-mammootty

‘മമ്മൂട്ടിയെയും മോഹന്‍ലാലിനെയും രണ്ട് തരത്തില്‍ നിര്‍ത്തിയിട്ട് അത് മതപരമായി വേര്‍തിരിക്കുന്ന ഏര്‍പ്പാട് ഞാന്‍ കണ്ടിട്ടുണ്ട്. പലരുടെയും സ്വാര്‍ഥ താല്‍പര്യങ്ങളാണിത്. വലിയ തെറ്റാണ് അവര്‍ ചെയ്യുന്നത്. കാരണം എന്റെ അറിവില്‍ ഭാര്യയും സഹോദരിയും കഴിഞ്ഞാല്‍ മമ്മൂട്ടിയെ ‘ഇച്ചക്ക’ എന്ന് വിളിക്കുന്ന ഒരേയൊരാള്‍ മോഹന്‍ലാലാണ്. അത്രയും അടുത്തൊരു ബന്ധം അവര്‍ തമ്മിലുണ്ട്. സിനിമകള്‍ വരുമ്പോള്‍ ഫാന്‍സുകാരുണ്ടാകുന്നു, അവര്‍ ചേരിതിരിയുന്നു. അതൊക്കെ സ്വാഭാവികമായ കാര്യമാണ്.’ പ്രിയദർശൻൻ പറയുന്നു…

lal-mammootty

ഏറെക്കാലത്തിന് ശേഷമാണ് ഇത്തവണത്തെ പൂജാ സീസണില്‍ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ ഒരേദിവസം തീയേറ്ററുകളിലെത്തിയത്. മോഹന്‍ലാലിന്റെ വൈശാഖ് ചിത്രം പുലിമുരുകനും മമ്മൂട്ടിയുടെ ജോണി ആന്റണി ചിത്രം തോപ്പില്‍ ജോപ്പനും ഒക്ടോബര്‍ ഏഴിനാണ് തീയേറ്ററുകളിലെത്തിയത്. പുലിമുരുകന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്‌സ്ഓഫീസ് ഹിറ്റുകളിലൊന്നായി തീയേറ്ററുകളില്‍ തുടരുമ്പോള്‍ തോപ്പില്‍ ജോപ്പന്‍ സമീപകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ മികച്ച കളക്ഷന്‍ നേടിയ ഒന്നായി.

lal-mammukka

മലയാളസിനിമാ വ്യവസായത്തിന്റെ അടുത്ത പ്രധാന സീസണായ ക്രിസ്മസിനും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഒരുമിച്ചെത്തും. ജിബു ജേക്കബിന്റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴാ’ണ് മോഹന്‍ലാല്‍ ചിത്രം. നവാഗതനായ ഹനീഫ് അദേനിയുടെ ‘ദി ഗ്രേറ്റ് ഫാദറി’ല്‍ മമ്മൂട്ടിയും എത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News