Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:07 pm

Menu

Published on October 7, 2016 at 3:09 pm

ഒരിക്കല്‍ മകന്‍ ചോദിച്ചു ” അച്ഛാ എന്താണ് ശരിക്കും നിങ്ങളുടെ പ്രശ്‌നം’ ; ഇതിന് പ്രിയദര്‍ശന്‍ നല്‍കിയ മറുപടി…..

priyadarshans-son-asked-him-daddy-whats-your-real-problem

ലിസിയുമായുള്ള വിവാഹ മോചനത്തിന് കാരണം എന്തെന്ന് ചോദിച്ചാല്‍ പ്രിയദര്‍ശന്‍ പറയുന്ന മറുപടി അറിയില്ലെന്നാണ്.ഈ ചോദ്യം ഒരിക്കല്‍ മകനും ചോദിച്ചു.അച്ഛാ എന്താണ് നിങ്ങളുടെ പ്രശ്‌നമെന്ന്.ഞാന്‍ തിരിച്ചു ചോദിച്ചു,നിനക്കെന്താണ് മനസിലായതെന്ന് .അറിയില്ല എന്നായിരുന്നു മറുപടി.ഞാനും അത് തന്നെ പറയും,അതാണ് സത്യം,പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പറയുന്നു.

സിസി എല്ലുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നു.അല്ലാതെ മൊട്ടുസൂചി വീണ സൗന്ദര്യ പിണക്കം പോലും ഉണ്ടായിരുന്നില്ലെന്ന് പ്രിയദര്‍ശന്‍ പറയുന്നു.നിസാരമായ ഈഗോയാണ് കാരണം.

വര്‍ഷങ്ങളോളം ഒപ്പമുണ്ടായിരുന്നയാള്‍ വിട്ടുപോകുമെന്ന് കരുതാനാകുമോ..വീട്ടില്‍ നിന്ന് പോകും വരെ ലിസിയാണ് ഭക്ഷണം വിളമ്പി തരുന്നത്.എന്റെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കുമായിരുന്നു.ലിസിയായിരുന്നു തന്റെ വിജയം.

എനിക്കൊപ്പം മക്കളുണ്ടായിരുന്നു. അവര്‍ മുതിര്‍ന്ന കുട്ടികളാണ്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അറിയാം. ലോകം കണ്ടുവളര്‍ന്നവരാണവര്‍. ഞങ്ങളുടെ രണ്ട് പേരുടെയും കുറ്റം കണ്ടുപിടിയ്ക്കാന്‍ ഒരിക്കലും അവര്‍ ശ്രമിച്ചിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് സംസാരിച്ചിട്ടില്ല. എന്നെ കുറിച്ച് മോശമായി ലിസിയോടും സംസാരിച്ചിട്ടുണ്ടാവില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News