Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി പ്രിയാമണിയുടെയും കാമുകൻ മുസ്തഫ രാജുവിന്റെയും വിവാഹം മാറ്റി വച്ചു.ജാതകവശാൽ പ്രിയാമണിക്ക് വിവാഹത്തിന് പറ്റിയ സമയം അല്ലാത്തതിനാലാണ് വിവാഹം മാറ്റിവച്ചത്.ഇതിനായി മുസ്തഫയുടെ വീട്ടുകാരും സമ്മതം അറിയിച്ചിട്ടുണ്ട്. എന്നാല്‍ അധികം വൈകാതെ തന്നെ വിവാഹം ഉണ്ടാകുമെന്ന് പ്രിയാമണി പറഞ്ഞു. ഏറെ നാളത്തെ സസ്‌പെന്‍സുകള്‍ക്ക് ശേഷമാണ് പ്രിയാമണി തന്റെ കാമുകന്റെ പേര് പുറത്തു പറഞ്ഞത്. ഒരു ചാനലിലെ റിയാലിറ്റി ഷോക്കിടയിലാണ് കാമുകന്റെ പേര് താരം ആദ്യമായി പുറത്തു പറഞ്ഞത്. അതേ ഷോയുടെ ഗ്രാന്റ് ഫിനാലെയിലാണ് മുസ്തഫയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുന്നതിനായി കൊണ്ടുവന്നതും. ഏറെ നാള്‍ ആരാധകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു പ്രിയ കാമുകന്റെ പേര് ലോകത്തോട് വിളിച്ചു പറഞ്ഞത്.കുറച്ച് വർഷങ്ങൾക്ക് മുന്പ് ഒരു ചാരിറ്റി ക്രിക്കറ്റ് മത്സരത്തിനിടെയാണ് പ്രിയ മുസ്തഫയെ കാണുന്നത്. അന്ന് അവിടെ വച്ച് പ്രിയ തന്റെ ഫോൺ നന്പർ മുസ്തഫയ്ക്ക് കൈമാറി. അങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളായത്. താൻ തന്നെയാണ് മുസ്തഫയോട് പ്രണയം തുറന്നു പറഞ്ഞതെന്ന് പ്രിയാമണി പറഞ്ഞു. താൻ പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കാൻ അദ്ദേഹത്തിന് കുറച്ച് മാസങ്ങളെടുത്തെന്നും അതിന് ശേഷമാണ് അദ്ദേഹം അതിന് മറുപടി നൽകിയതെന്നും പ്രിയ പറഞ്ഞു. കഴിഞ്ഞ നാല് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്.
Leave a Reply