Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി മുന്‍ മാനേജര്‍ പ്രകാശ് ജാജുവിന്റെ വെളിപ്പെടുത്തല്‍. ട്വിറ്ററിലൂടെയാണ് ജാജു ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രിയങ്ക രണ്ട് മൂന്ന് തവണ പ്രിയങ്ക ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്നും താനാണവരെ അതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും ജാജു പറയുന്നു .മുൻ കാമുകൻ അസീം മെർച്ചന്റുമായുള്ള ബന്ധം പ്രിയങ്കയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായി അദ്ദേഹം പരയുന്നു. അസീമിന്റെ അമ്മയുമായി പിസിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും അവരുടെ മരണം പ്രിയങ്കയെ മാനസികമായി വേദനിപ്പിച്ചുരുന്നുവെന്നും ജാജു. ഇതിനെ തുടർന്ന് അപ്പാര്‍ട്ട്മെന്റിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ പ്രിയങ്ക ശ്രമിച്ചുവെന്നാണ് ജാജു പറയുന്നത്. താൻ ഇടപെട്ടാണ് പ്രിയങ്കയെ തടഞ്ഞതെന്നും ജാജു. നടി പ്രത്യുക്ഷയുടെ മരണത്തിന് പിന്നാലെയാണ് പ്രിയങ്കയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി ജാജു രംഗത്ത് വന്നിരിക്കുന്നത്. 2004 ഇൽ ആയിരുന്നു ജാജുവിനെ പ്രിയങ്ക ജോലിയിൽ നിന്നും പിരിച്ചുവിടുന്നത്. ഒരു നടിക്ക് അശ്ലീല ചിത്രം അയച്ചതിന് ജാജുവിന് ജയിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്. അതേസമയം ജജുവിന്റെ വെളിപ്പെടുത്തലിനെതിരെ പ്രിയങ്ക ചോപ്ര ഇതുവരെയും പ്രതികരിച്ചിട്ടില്ല. താരത്തിന്റെ’ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ്.
Leave a Reply