Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 11, 2026 12:21 am

Menu

Published on November 19, 2016 at 10:46 am

പ്രിയങ്ക ചോപ്രയുടെ പുതിയ സുഹൃത്ത് ചിത്രങ്ങള്‍ വൈറലാകുന്നു…!!

priyanka-chopras-instagramming-about-her-adorable-new-friend

അനുഷ്‌ക ശര്‍മ, സിദ്ധാര്‍ഥ് മല്‍ഹോത്ര, സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട്, കരണ്‍ ജോഹര്‍.ബോളിവുഡ് താരങ്ങളും ഒരു സംവിധായകനുമുണ്ട് ലിസ്റ്റില്‍. ബോളിവുഡിനെ മാറ്റിനിര്‍ത്തിയാല്‍ ഇവരെ കണക്ട് ചെയ്യുന്ന മറ്റൊന്ന് കൂടിയുണ്ട്.
മറ്റെന്തിനേക്കാളും വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നവരാണിവര്‍. ഈ ലിസ്റ്റിലേക്ക് പുതിയൊരാള്‍ കൂടിയെത്തിയിരിക്കുന്നു.
പ്രിയങ്ക ചോപ്ര. അടുത്തിടെയാണ് പ്രിയങ്ക ഒരു പട്ടിക്കുട്ടിയെ കൂടെക്കൂട്ടിയത്. പുതിയ സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രിയങ്ക. ഡയാന എന്നാണ് പട്ടിക്കുട്ടിക്ക് പ്രിയങ്ക നല്‍കിയിരിക്കുന്ന പേര്. ഡയാനക്കൊപ്പമുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

ഒരഭിമുഖത്തിന്റെ ഭാഗമായി നടന്ന ഷൂട്ടാണ് എല്ലാത്തിന്റെയും തുടക്കം. മൂന്ന് പട്ടിക്കുഞ്ഞുക്ള്‍ക്കൊപ്പമായിരുന്നു പ്രിയങ്കയുടെ ഷൂട്ട്. ഷൂട്ട് കഴിഞ്ഞപ്പോള്‍ ഒന്നിനെ കൂടെക്കൂട്ടണമെന്ന് തോന്നി പ്രിയങ്ക. അങ്ങനെ കുഞ്ഞുഡയാന വീട്ടിലെത്തി. അമേരിക്കന്‍ ടെലിവിഷന്‍ ഷോ ക്വാണ്ടിക്കോയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് യുഎസിലാണ് പ്രിയങ്കയിപ്പോള്‍. പ്രിയങ്കയുടെ ഹോളിവുഡ് അരങ്ങേറ്റചിത്രം ബേവാച്ച് മെയില്‍ റിലീസ് ചെയ്യും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News