Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 3:38 am

Menu

Published on December 13, 2016 at 3:41 pm

മൈഡിയര്‍ കരടിയില്‍ കലാഭവന്‍ മണി വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും…!!

producer-vinu-kiriyeth-about-kalabhavan-mani

കലാഭവന്‍ മണിയെ കേന്ദ്ര കഥാപാത്രമാക്കി സന്ധ്യാ മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് മൈഡിയര്‍ കരടി. ചിത്രത്തില്‍ കലാഭവന്‍ മണി അവതരിപ്പിച്ച മണികണ്ഠന്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രം കൂടിയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിച്ച കലാഭവന്‍ മണി വാങ്ങിയ പ്രതിഫല തുക കേട്ടാല്‍ ഞെട്ടും.

വെറും വണ്ടികാശിനുള്ള തുകമാത്രമാണ് മണി അന്ന് വാങ്ങിയത്. നിര്‍മാതാവ് വിനുവാണ് ചലച്ചിത്ര മേളയില്‍ മലയാള സിനിമയില്‍ നിന്ന് വിട്ട് പിരിഞ്ഞ കലാകാരന്മാരെ അനുസ്മരിച്ച ചടങ്ങില്‍ കലാഭവന്‍ മണിയുടെ വലിയ മനസിനെ കുറിച്ച് പറഞ്ഞത്.ആ സമയത്ത് മൂന്ന് ലക്ഷം വരെ പ്രതിഫലം വാങ്ങിക്കുമ്പോഴാണ് മണി മൈഡിയര്‍ കരടിയില്‍ അഭിനയിക്കുന്നത്.ചിത്രീകരണം തുടങ്ങിയിട്ടും മണി പ്രതിഫലത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല.

ഷൂട്ടിനിടെ ചോദിച്ചപ്പോൾ ഒ‍ഴിഞ്ഞു മാറി.അഡ്വാൻസ് നിരസിക്കുകയും ചെയ്തു.പാക്കപ്പ് ദിവസം ഒരു ലക്ഷം രൂപയുമായി മണിയുടെ അടുത്തെത്തി.പാക്ക് അപ്പ് ആയതിനാൽ പണം കൂടുതൽ ഇല്ല താനും.വേഷത്തിന്‍റെ കഷ്ടപ്പാട് നോക്കുകയാണെങ്കിൽ അഞ്ച് ലക്ഷമെങ്കിലും നൽകണം.എന്നാൽ ആ ബാഗ് വാങ്ങി മണി പറഞ്ഞു ഞാനിതിൽ നിന്ന് 10,000 രൂപയെടുക്കുന്നു.എനിക്ക് പെട്രോൾ അടിക്കാനുളള പണം മാത്രം മതി.മണി എന്ന മനുഷ്യ സ്നേഹിയെയാണ് താൻ അവിടെ കണ്ടതെന്ന് വിനു കിരിയത്ത് അനുസ്മരിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News