Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 2:43 pm

Menu

Published on May 23, 2017 at 4:13 pm

പച്ചക്കറി കഴിച്ചാല്‍ മറവി രോഗമോ?

protein-in-veggies-could-lead-to-alzheimers-disease

പച്ചക്കറികള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ പറയുന്ന കാര്യമാണ്. പച്ചക്കറികള്‍ നാരുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മിനറലുകളുടെയും വൈറ്റമിനുകളുടെയുമൊക്കെ കലവറയായതിനാല്‍ത്തന്നെയാണ് ഈ നിര്‍ദേശം.

എന്നാല്‍ ഈ പച്ചക്കറികള്‍ എത്രത്തോളം വിഷരഹിതമാണെന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും നമ്മുടെ മനഃസമാധാനത്തിന് ഉപ്പുവെള്ളത്തിലും വിനാഗിരിയിലുമൊക്കെ കഴുകിയാണ് പലരും പുറമേ നിന്നു വാങ്ങുന്ന പച്ചക്കറികള്‍ ഉപയോഗിക്കുന്നത്.

എന്നാലിപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഗവേഷണഫലം പറയുന്നത് ഈ പച്ചക്കറികളെ അത്രയങ്ങു കണ്ണടച്ചു വിശ്വസിക്കേണ്ട എന്നാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ അല്‍ഷിമേഴ്‌സ് രോഗത്തിനു കാരണമാകുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

കലിഫോര്‍ണിയയിലെ ഹൃദ്രോഗവിദഗ്ധന്‍ ഡോ. സ്റ്റീവന്‍ ഗുണ്‍ട്രിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ചില പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന ലെക്ടിന്‍ എന്ന പ്രോട്ടീനും അല്‍ഷിമേഴ്‌സ് രോഗവും തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്തി.

വെള്ളരിക്ക, തക്കാളി, സോയ, മുളക്, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, ചില പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ഈ പ്രോട്ടീന്‍ കാണപ്പെടുന്നുണ്ടത്രേ. കൂടാതെ ലെക്ടിന്‍ വയറിനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഈ പഠനത്തില്‍ പറയുന്നു.

എന്നാല്‍ ഡോ. ഗുണ്‍ട്രിയുടെ ഈ പഠനത്തെ പരിഹസിച്ചുകൊണ്ട് അമേരിക്കന്‍ നടിയായ ഗ്വിനത് പള്‍ട്രോ തന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റ് ഒരു ചര്‍ച്ചയ്ക്ക് വഴിതെളിക്കുകയും തുടര്‍ന്ന് ശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ധരും ഉള്‍പ്പടെ നിരവധി പേര്‍ ഡോ. ഗുണ്‍ട്രിയുടെ കണ്ടെത്തലിനു പിന്തുണയുമായി ലെക്ടിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു.

ഓരോ രക്തഗ്രൂപ്പുകാരെയും ലെക്ടിന്‍ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് ഗവേഷണം നടത്തിയ ഇംഗ്ലണ്ടിലെ ഡോ. ടോം ഗ്രീന്‍ഫീല്‍ഡ്, ഇത് ബ്രെയിന്‍ ഡിസോര്‍ഡറിന് കാരണമാകുന്നതായി കണ്ടെത്തിയിരുന്നു.

ലെക്ടിന്‍ ഓരോ വ്യക്തിയെയും ഓരോ രീതിയിലായിരിക്കും ബാധിക്കുകയെന്നും ജനിതക വ്യവസ്ഥയുമായി ബന്ധപ്പെട്ടായിരിക്കും ഇതിന്റെ ദൂഷ്യഫലം ഉണ്ടാകുകയെന്നും ഡോ. ഗ്രീന്‍ഫീല്‍ഡിന്റെ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെയും ബ്ലഡ് ലെവലിനെയും ബാധിക്കുന്നതായും പഠനത്തില്‍ തെളിഞ്ഞു.

സസ്യങ്ങളില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് ലെക്ടിന്‍. വിളകള്‍ നശിപ്പിക്കുന്ന കൃമികീടങ്ങള്‍, പുഴുക്കള്‍ എന്നിവയ്‌ക്കെതിരെ ലെക്ടിന്‍ സ്വയം പ്രതിരോധം തീര്‍ക്കുന്നു. ഈ പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുമ്പോള്‍ ലെക്ടിന്‍ രക്തക്കുഴലുകളുമായി സമ്പര്‍ക്കത്തിലെത്തി നാച്ചുറല്‍ റെപലന്റ് ആയി പ്രവര്‍ത്തിക്കുന്നു. ശരീരത്തിനു ലെക്ടിനെ ദഹിപ്പിക്കാന്‍ സാധിക്കാതെ വരികയും ഇതിനെതിരെ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ചില ആഹാരപദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുന്നത് ഇവയുടെ പ്രവര്‍ത്തനഫലമാണെന്നും പഠനത്തില്‍ പറയുന്നു.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News