Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:00 am

Menu

Published on January 23, 2018 at 3:55 pm

ഓൺലൈനിൽ സ്ത്രീകളെ ശല്യം ചെയ്യുന്നവർ അങ്ങനെ ആകാനുള്ള കാരണം അറിയാമോ?

psychology-of-harassing-women-through-online-medias

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ സ്വന്തം ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരെന്ന് പഠനം. ഫേസ്ബുക്കിലും വാട്സ് ആപ്പിലും സ്ത്രീകളെ ശല്യം ചെയ്യുന്ന ഓണ്‍ലൈന്‍ പൂവലന്മാര്‍ മനശ്ശാസ്ത്രപരമായി ദുര്‍ബലരും ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരും ആയിരിക്കുമെന്നാണ് അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്.

ന്യൂസൗത് വെയില്‍സ്, മിയാമി സര്‍വകലാശാലകളിലെ ഗവേഷകരായ മൈക്കല്‍ കസുമോവിക്, ജെഫ്റി കുസ്നെകോഫ് എന്നിവര്‍ ഹലോ3 എന്ന വീഡിയോ ഗെയിമിനെ ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സ്വയം മതിപ്പില്ലാത്തവരാണ് ഓണ്‍ലൈനിലെ പൂവാലന്മാര്‍. ജീവിതത്തില്‍ കാര്യമായ സ്ഥാനമാനങ്ങളോ നേട്ടങ്ങളോ ഒന്നുംതന്നെ ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ നിരാശയാണ് ഇവര്‍ ഇതിലൂടെ പ്രകടമാക്കുന്നതെന്നും ഈ പഠനം പറയുന്നു.

കളി ജയിച്ചവര്‍ സ്ത്രീപുരുഷ ഭേദമില്ലാതെ മറ്റുള്ളവരെ അഭിനന്ദിച്ചപ്പോള്‍ കളി തോറ്റവര്‍ സ്ത്രീ കളിക്കാരെ അപഹസിക്കുകയും അശ്ലീല, ലൈംഗിക ചുവയുള്ള സംസാരങ്ങളും നടത്തി. സ്ത്രീയുടെ മേല്‍ ആധിപത്യത്തിനായി അക്രമാസക്തരാവുകയാണ് പല പുരുഷന്മാരും ചെയ്യാറുള്ളത്. സമൂഹത്തില്‍ തനിക്കു നഷ്ടമായ പദവിയോടുള്ള അമര്‍ഷം സ്ത്രീയോട് തീര്‍ക്കുകയാണ് ഇതെന്നും. അശ്ലീലപദങ്ങള്‍ ഉപയോഗിച്ച അധിക്ഷേപത്തിനും ശത്രുതയ്ക്കും കാരണം ഇതാണെന്നും പഠനം പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News