Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:54 pm

Menu

Published on June 20, 2013 at 6:14 am

ശുദ്ധമായ മഴവെള്ളം മുടിയ്ക്കു നല്ലതോ ദോഷമോ?

pure-rain-water-is-good-or-bad-for-hair

മഴവെള്ളം പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ വെള്ളമാണെന്നാണു പൊതുവേ പറയാറ്.എന്നാല്‍ ചുവന്ന മഴയും മഞ്ഞ മഴയുമെല്ലാം ഇക്കാര്യത്തിലും മായമുണ്ടോയെന്ന സംശയമുണ്ടാക്കുന്ന ഒന്നാണ്. അന്തരീക്ഷത്തിലെ മാലിന്യങ്ങള്‍ വര്‍ദ്ധിക്കുന്നതും പരിസ്ഥിതി മലിനീകരണവുമൊക്കെയാണ് മിക്കവാറും ഇത്തരം കളര്‍ മഴകള്‍ക്കു പിന്നിലെ കാരണം.
മഴവെള്ളം ശുദ്ധമാണെങ്കില്‍ ഇത് മുടിയ്ക്കു ദോഷം വരുത്തുന്നില്ല. എന്നാല്‍ ആസിഡ് റെയിന്‍ പോലുള്ളവ പലപ്പോഴും മുടിയ്ക്കു ദോഷങ്ങള്‍ വരുത്തും. ഇവയിലെ കെമിക്കലുകള്‍ തന്നെയാണ് ഇതിന് ഇട വരുത്തുന്നത്. മഴക്കാലത്ത് ആദ്യമഴകളിലായിരിക്കും മിക്കവാറും ഇത്തരം പ്രശ്‌നങ്ങളുള്ളത്. അതുകൊണ്ട് പുതുമഴ ഒഴിവാക്കുന്നതായിരിക്കും നല്ലത്. തുടര്‍ച്ചയായി മഴ പെയ്താല്‍ അന്തരീക്ഷത്തിലെ മാലിന്യങ്ങള്‍ ശുദ്ധീകരിക്കപ്പെടും. ഇതുകൊണ്ട് മഴക്കാലം തുടങ്ങി അല്‍പദിവസങ്ങള്‍ കഴിഞ്ഞ് മഴ കൊണ്ടാലും കുഴപ്പമില്ല. ശുദ്ധമായ മഴവെള്ളം മുടികൊഴിച്ചിലുണ്ടാക്കില്ല.മാത്രമല്ല, ഒരു പരിധി വരെയുള്ള മുടിപ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാന്‍ ഇതിന് സാധിയ്ക്കുകയും ചെയ്യും.
മുടി മഴയത്തു നനഞ്ഞാല്‍ ഉണക്കുകയും വേണം. കാരണം അസുഖങ്ങള്‍ വരുത്തുന്നതു മാത്രമല്ല, കൂടുതല്‍ നേരം മുടി നനഞ്ഞിരിക്കുന്നത് മുടിയുടെ വേരുകളുടെ ബലം കുറയ്ക്കുന്നു. ഇത് മുടി കൊഴിഞ്ഞു പോകാന്‍ ഇടയാക്കുകയും ചെയ്യും. മാത്രമല്ല, നനഞ്ഞ മുടി പൊട്ടിപ്പോകാനും സാധ്യത കൂടുതലാണ്

Loading...

Leave a Reply

Your email address will not be published.

More News