Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ലഭ്യമാകുന്ന ഒരു ഭക്ഷ്യവിഭവമാണ് വെളുത്തുള്ളി.കറികള്‍ക്ക് മണവും രുചിയും പ്രദാനം ചെയ്യുന്ന വെളുത്തുള്ളിയെ കുറിച്ച് പറയുമ്പോള്‍ അവയുടെ ഔഷധ ഗുണവും ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് .പുരാതനകാലം മുതല്‍ക്കേ നിരവധി രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമുള്ള ഔഷധമായി വെളുത്തുള്ളി ഉപയോഗിച്ച് വരുന്നു.സള്‍ഫര്‍ അടങ്ങിയ വസ്തുക്കളുടെ സാന്നിധ്യമാണ് വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധത്തിന് കാരണം. ബാക്ടീരിയ,വൈറസ്, ഫംഗസ് പ്രതിരോധത്തിന് കാരണമായ അലിസിന്‍ ആണ് വെളുത്തുള്ളിയിലെ പ്രധാന ഘടകം.അമൃതിനു തുല്യം എന്ന് വേണമെങ്കില്‍ വെളുത്തുള്ളിയെ വിശേഷിപ്പിക്കാം. എന്നാല്‍ വെളുത്തുള്ളി 30 മിനിട്ട് നേരം വായില്‍ കടിച്ചു പിടിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ, എന്നാല്‍ പിന്നെ ഒരസുഖത്തിനും മരുന്ന് കഴിയ്‌ക്കേണ്ട ആവശ്യമില്ല എന്ന് തന്നെ പറയാം.വെളുത്തുള്ളി കഴിയ്ക്കുന്നതിനേക്കാള്‍ ആരോഗ്യഗുണങ്ങളാണ് ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ലഭിയ്ക്കുന്നത്. അവ എന്തൊക്കെ എന്ന് നോക്കാം.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതും മറ്റൊരു പ്രത്യേകതയാണ്. വെളുത്തുള്ളിയിലുള്ളത് ഏകദേശം നാനൂറോളം സത്തുകളാണ്. ഇതെല്ലാം ആരോഗ്യത്തിനെ വളരെയധികം സഹായിക്കുന്നു.
രക്തം ശുദ്ധീകരിയ്ക്കപ്പെടുന്നു
വെളുത്തുള്ളിയിലെ സത്തുക്കളെല്ലാം ശരീരത്തില്‍ എത്തുന്നതോടെ രക്തം ശുദ്ധീകരിയ്ക്കപ്പെടുന്നു. വെളുത്തുള്ളി മറ്റേതെങ്കിലും രീതിയില്‍ കഴിയ്ക്കുന്നതിന്റെ ഇരട്ടി ഗുണമാണ് ഇതിലൂടെ ലഭിയ്ക്കുന്നത് എന്നതാണ് സത്യം.
മലബന്ധത്തെ ഇല്ലാതാക്കും
മലബന്ധം ഒരു പ്രശ്‌നമായി മാറുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ വെളുത്തുള്ളിയ്ക്ക് കഴിയും. വെളഉത്തുള്ളിയിലെ എന്‍സൈമുകള്‍ ദഹനത്തെ കൃത്യമാക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.
ക്യാന്‍സര്‍
ക്യാന്‍സറിനെ നിഷ്പ്രയാസം തടയാന്‍ വെളുത്തുള്ളിയ്ക്ക് കഴിയും. ദിവസവും അരമണിക്കൂര്‍ നേരം വെളുത്തുള്ളി കടിച്ചു പിടിച്ച് നോക്കൂ. ക്യാന്‍സര്‍ എല്ലാം പേടിച്ച് പോവും.
ഗാര്‍ലിക് കാന്‍ഡി
ഗാര്‍ലിക് കാന്‍ഡിയെക്കുറിച്ച് കേട്ടിട്ടുണ്ടോ, ചൈനയിലാണ് ഇത്തരത്തില്‍ വെളുത്തുള്ളിയെ മിഠായിയായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ രോഗങ്ങളെല്ലാം അവരുടെ ഒരു കൈപ്പാടകലെയാണ്.
കിഡ്‌നി സ്റ്റോണ്‍
കിഡ്‌നി സ്‌റ്റോണ്‍ കൊണ്ട് പൊറുതി മുട്ടുന്നവര്‍ക്ക് ഈ വെളുത്തുള്ളി പ്രയോഗം മികച്ചതാകും. കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാന്‍ വെളുത്തുള്ളിയ്ക്കുള്ള പങ്കാ വളരെ വലുത് തന്നെയാണ്.
ദഹനം മികച്ചതാക്കുന്നു
ദഹനത്തെ സംബന്ധിച്ചിടത്തോളം യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇതുണ്ടാക്കില്ല. ദഹനം മികച്ചതാക്കാന്‍ വെളുത്തുള്ളിയുടെ ഉപയോഗം സഹായിക്കുന്നു.
Leave a Reply