Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:12 pm

Menu

Published on October 26, 2014 at 9:15 am

നിങ്ങൾക്ക് യോജിച്ച പങ്കാളിയെ എങ്ങനെ കണ്ടെത്താം…??

qualities-for-a-good-life-partner

വിവാഹത്തോടടുക്കുമ്പോൾ മാത്രം നമ്മൾ ചിന്തിക്കുന്ന കാര്യമാണ് നമുക്ക് ചേർന്ന ആൾ ആരാകണം, എങ്ങനെയാകണം എന്നെല്ലാം. ഇതിന് കാരണവും ഉണ്ട്. എന്തെന്നാൽ…സന്തുഷ്ടമായ ദാമ്പത്യബന്ധത്തിന് യോജിച്ച ജീവിത പങ്കാളിയെ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ പിഴച്ചാൽ കഴിഞ്ഞു എല്ലാം…. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. യോജിച്ച പങ്കാളിയെ കണ്ടെത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…
1.ഒരേ താല്പര്യങ്ങള്‍ ഉള്ള ആളുകൾ
നിങ്ങളുടെ താൽപര്യങ്ങൾ അല്ലെങ്കിൽ അതിനു സമാനമായ താൽപര്യങ്ങൾ ഉള്ള പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഏറെ നല്ലതാണ്. കാരണം, നിങ്ങൾക്ക് എന്തെങ്കിലും ഒരു കാര്യം ഇഷ്ടമാണെങ്കിൽ അതേ താല്പര്യമുള്ള മറ്റൊരാളെയും നിങ്ങൾക്ക് ഇഷ്ടമാകും. അത് കുടുംബ ബന്ധത്തിൽ പ്രാവർത്തികമാക്കാൻ സാധിച്ചാൽ നിങ്ങളുടെ ജീവിതം സന്തോഷഭരിതമായി തീരും എന്നതിൽ ഒരു സംശയവും വേണ്ട… എന്നാൽ നിങ്ങളുടെ എല്ലാ തല്പ്പര്യങ്ങളും നിങ്ങളുടെ പങ്കാളിയിൽ ഉണ്ടാകണമെന്ന് വാശി പിടിക്കുകയും അരുത്…

You-Share-the-Same-Likes-and-Dislikes

2.വിശ്വസിക്കാൻ പറ്റിയ ഒരാൾ
പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ വിശ്വസ്തമായ ഒരാളെ തിരഞ്ഞെടുക്കാൻ സാധിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പരസ്പര വിശ്വാസമാണ് കുടുംബ ബന്ധത്തിൻറെതും മറ്റെല്ലാ ബന്ധത്തിന്റെയും അടിസ്ഥാനം….

husband and wife

3.പരസ്പര ബഹുമാനം
ബഹുമാനിക്കാത്ത ഒരാളോടൊപ്പം ജിവിക്കുക അസാധ്യമാണ്. നിങ്ങളേയും, നിങ്ങളുടെ സ്വപ്നങ്ങളേയും, ലക്ഷ്യങ്ങളേയും, വ്യക്തിത്വത്തെയും ബഹുമാനിക്കുന്ന ഒരാളെ തിരഞ്ഞെടുത്താൽ ജീവിതം ഏറെ സന്തുഷ്ടമാകും… മറ്റുള്ളവരുടെ മുൻപിൽ ആക്ഷേപിക്കുന്നത് കഴിവതും ഒഴിവാക്കുക. തമാശാരൂപേണ ഉള്ള കളിയാക്കൽ അതെ മനോഭാവത്തോടെ കാണാനും ശ്രമിക്കുക…

Couple_Yelling_At_Each_Other

4.വേഗത്തില്‍ ബന്ധം സ്ഥാപിക്കുന്നയാള്‍
നിങ്ങളുമായും അതുപോലെ നിങ്ങളുടെ കുടുംബാംഗങ്ങളെയും മറ്റുള്ളവരോടും എല്ലാം തന്നെ വേഗത്തില്‍ സംഭാഷണത്തിലേര്‍പ്പെടാനും സൗഹൃതം സ്ഥാപിക്കാൻ സാധിക്കുന്ന ആളെ തെരഞ്ഞെടുക്കാൻ സാധിച്ചാൽ അത് കുടുംബ ബന്ധത്തിൽ ഏറെ ഗുണകരമാകും. കാരണം ഇത്തരത്തില്‍ നിങ്ങളോടൊപ്പം കാര്യങ്ങള്‍ ചെയ്യാനും, സംസാരിക്കാനും തയ്യാറാകുന്നവരുമായുള്ള ബന്ധം ഒട്ടും ബോറടിപ്പിക്കുന്നതാവില്ല. മറ്റുള്ളവർ നിങ്ങളുടെ പങ്കാളിയെ കുറിച്ച് നല്ലത് പറഞ്ഞു കേൾക്കുമ്പോൾ സ്വാഭാവികമായും നിങ്ങളിൽ അവരോട് ഒരു പ്രത്യേക സ്നേഹവും അഭിമാനവും തോന്നും.

husband-and-wife

5.ഒരുമിച്ച് സമയം ചെലവഴിക്കല്‍
ഒരേ താല്പര്യങ്ങള്‍ പോലെ പ്രധാനപ്പെട്ടതാണ് ഒരുമിച്ച് ചെലവഴിക്കുന്ന സമയവും. നിങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനിഷ്ടപ്പെടുന്ന പങ്കാളിയുണ്ടാവേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളിലെ വിശ്വാസവും താല്പര്യവുമാണ് അതുവഴി കാണിക്കുന്നത്.
ഇനി തന്റെ പങ്കാളിയിൽ ഈ വക ഗുണങ്ങൾ ഒന്നും ഒത്തുവന്നില്ലെന്നു കരുതി ജീവിതം നശിപ്പിക്കുകയും അരുത്. വിട്ടു വീഴ്ച്ചാ മനോഭാവത്തോടെ സ്നേഹിച്ചും സഹകരിച്ചും മനസിലാക്കിയും ജീവിക്കാൻ ഉള്ള മനസ്സുണ്ടെങ്കിൽ എല്ലാ ബന്ധങ്ങളും ഏറെ നാൾ നീണ്ടു നിൽക്കും…

The-role-of-the-husband-in-a-Christian-marriage

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News