Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 6:15 pm

Menu

Published on November 29, 2016 at 2:58 pm

പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി ക്വാണ്ടിക്കോ കാണാന്‍ ആളില്ല

quantico-moving-to-mondays-takes-conviction-slot

പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് അരങ്ങേറ്റമെന്ന നിലക്കാണ് ഇന്ത്യയിലെ ആരാധകര്‍ക്ക് ക്വാണ്ടിക്കോയോട് പ്രിയം. എന്നാല്‍ ടെലിവിഷന്‍ സീരീസ് ക്വാണ്ടിക്കോയുടെ രണ്ടാം സീസണിന് അമേരിക്കയില്‍ പ്രതീക്ഷിച്ചത്ര പ്രേക്ഷകരില്ല എന്നതാണ് പുതിയ വാര്‍ത്ത. കാണാന്‍ ആളില്ലാത്തതിനാല്‍ ക്വാണ്ടിക്കോയുടെ സംപ്രേഷണത്തില്‍ മാറ്റം വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചകളില്‍ രാത്രി 10 മണിക്കായിരുന്നു ക്വാണ്ടിക്കോ സംപ്രേഷണം ചെയ്തിരുന്നത്. എന്നാല്‍ ജനുവരി 23 മുതല്‍ തിങ്കളാഴ്ചകളിലാകും സംപ്രേഷണം.
ക്വാണ്ടിക്കോയുടെ രണ്ടാം സീസണിന് പ്രതീക്ഷിച്ച പോലെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്നാണ് ആരോപണം.
സെപ്്തംബറില്‍ എബിസി ചാനലിലാണ് ക്വാണ്ടിക്കോ രണ്ടാം സീസണ്‍ സംപ്രേഷണം ആരംഭിച്ചത്.
ജോഷ്വാ സഫ്രാനാണ് ക്വാണ്ടിക്കോ സംവിധാനം ചെയ്യുന്നത്. ക്വാണ്ടിക്കോയുടെ ആദ്യ സീസണ്‍ വന്‍ വിജയമായിരുന്നു. രണ്ടാം സീസണിനും ഇതേ പ്രേക്ഷകപ്രീതി ലഭിക്കുമെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
പ്രിയങ്ക ചോപ്രയെക്കൂടാതെ ജോഷ് ഹോപ്കിന്‍സ്, ജേക് മക്‌ലഗ്‌ലിന്‍ എന്നിവരാണ് സീരീസില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. അലക്‌സ് എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.
ബേവാച്ചിനെ അടിസ്ഥാനമാക്കിയുള്ള ഹോളിവുഡ് ചിത്രത്തിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്. ടിവി സീരീസ് ബേവാച്ചിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സേത്ത് ഗോര്‍ഡോണ്‍ ആണ്. ഡ്വെയ്ന്‍ ജോണ്‍സണൊപ്പമാകും പ്രിയങ്ക സ്‌ക്രീനിലെത്തുക. പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രമാകും ബേവാച്ച്. അടുത്ത വര്‍ഷം മെയിലാകും ബേവാച്ചിന്റെ റിലീസ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News