Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 26, 2026 12:17 am

Menu

Published on September 28, 2016 at 8:52 am

ധോണിക്ക് തന്നോട് മാത്രമല്ല…മാറ്റ് പലരോടും പ്രണയമുണ്ടായിരുന്നു; ധോണിയുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് റായ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

raai-laxmi-responds-to-affair-with-dhoni

ധോണിയുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് നടി റായി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ.തങ്ങളുടേത് വെറും പ്രണയം മാത്രമായിരുന്നുവെന്നും അതൊക്കെ കഴിഞ്ഞ കഥകളാണെന്നും താരം വ്യക്തമാക്കി. ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം തീയറ്ററുകളിലെത്താന്‍ ഇരിക്കെയാണ് റായ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ റായ് ലക്ഷ്മിയെ പരാമര്‍ശിക്കുന്നുണ്ടോ എന്ന് ഒരു വേദിയില്‍ വെച്ച് ഉയര്‍ന്ന ചോദ്യത്തിനാണ് ഞെട്ടിക്കുന്ന മറുപടി ലക്ഷ്മി നല്‍കിയത്. ധോണിയും താനും പ്രണയത്തിലായിരുന്നുവെന്നത് സത്യം. പക്ഷേ അതൊക്കെ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറന്ന കാര്യങ്ങളാണ്. ധോണി തന്നെ മാത്രമല്ല ഡേറ്റ് ചെയ്തിരുന്നതെന്നും മറ്റ് പലരുമായി അദ്ദേഹം ഡേറ്റിംഗിലായിരുന്നുവെന്നും താരം വെളിപ്പെടുത്തുന്നു.

ഒരുവര്‍ഷത്തോളം ധോണിയുമായുള്ള പ്രണയബന്ധം തുടര്‍ന്നായിരുന്നുവെന്ന് റായി തുറന്നുപറഞ്ഞു. എന്നാല്‍ അതൊരിക്കലും ശക്തമായ പ്രണയബന്ധമായിരുന്നില്ലെന്നും വിവാഹത്തെക്കുറിച്ച് പോലും ചിന്തിച്ചിട്ടില്ലെന്നും റായി വ്യക്തമാക്കി. ഈ ബന്ധം തുടരനാകില്ലെന്ന് രണ്ടുപേര്‍ക്കും മനസ്സിലായതോടെയാണ് പിരിഞ്ഞതെന്നും എന്തിനാണ് ആളുകള്‍ ഇതിനെക്കുറിച്ച് ഇപ്പോഴും പറഞ്ഞു നടക്കുന്നതെന്നും റായി പറഞ്ഞു.

ധോണിയും ലക്ഷ്മിയും പ്രണയത്തിലാണെന്ന് വാര്‍ത്തകളിലുണ്ടായിരുന്നു. ഇരുവരെയും പലവേദികളിലും ഒരുമിച്ച് കണ്ടതോടെ ഗോസിപ്പ് കോളങ്ങളില്‍ ഇവര്‍ നിറസാന്നിധ്യമായി. ഇതിനിടെയാണ് ധോണി 2010ല്‍ സാക്ഷി റാവത്തിനെ വിവാഹം ചെയ്തു. ഇതോടെയാണ് ലക്ഷ്മിയും ധോണിയും വാര്‍ത്തകളില്‍ നിന്ന് മോചിതരായത്.

എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ധോണിയുടെ ജീവിതകഥ സംവിധാനം ചെയ്യുന്നത് നീരജ് പാണ്ഡെയാണ്. സുശാന്ത് സിങ് രാജ്പുത്താണ് ധോണിയാകുന്നത്. ധോണിയുടെ ക്രിക്കറ്റ് കരിയറിലെ ഇതുവരെ ആരും അറിയാത്ത സംഭവങ്ങള്‍ ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്. ധോണിയുടെ പിതാവ് പാന്‍സിങ്ങിനെ അവതരിപ്പിക്കുന്നത് അനുപം ഖേറാണ്. കിയര അദ്വാനിയാണ് സാക്ഷി ധോണിയായെത്തുന്നത്. ചിത്രം ഒക്ടോബര്‍ ഏഴിന് പുറത്തിറങ്ങും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News