Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്തൊൻപത് ദിവസം മാത്രം നീണ്ട തൻറെ തൻറെ ദാമ്പത്യത്തെ കുറിച്ച് മനസ്സ് തുറന്ന് നടി രചന നാരായണൻ കുട്ടി.ഏറെ ആലോചിച്ച ശേഷമുള്ള വിവാഹമായിരുന്നെങ്കിലും അറിഞ്ഞ വിവരങ്ങള്‍ പലതും തെറ്റായിരുന്നു. അതുകൊണ്ടു വിവാഹമോചനം വേണ്ടിവന്നു. വെറും 19 ദിവസം മാത്രമേ ആ ബന്ധം നീണ്ടുനിന്നുള്ളുവെന്നും രചന പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.2011ജനുവരിയിലായിരുന്നു രചനയുടേയും ആലപ്പുഴ സ്വദേശി അരുണിന്റേയും വിവാഹം.വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നമാരംഭിച്ചു.ഒത്തു പോകാന്‍ കഴിയില്ലെന്ന് മനസിലായതോടെ ഇരുവരും 2012 മാര്‍ച്ചില്‍ നിയമപരമായി വേര്‍പിരിഞ്ഞു.റേഡിയോ മാംഗോയില്‍ ആര്‍ജെ ആയി രചന ജോലി ചെയ്തിരുന്നു.ഇതിനിടയില്‍ അധ്യാപികയാകാന്‍ ആഗ്രഹം തോന്നിയതോടെ ഇംഗ്ലീഷ് ടീച്ചറായി.ടീച്ചറായിരിക്കുമ്പോഴായിരുന്നു വിവാഹം. ആ ദാമ്പത്യത്തിന് വെറും 19 ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശാരീരികവും മാനസീകവുമായി പീഡിപ്പിക്കുന്നെന്നാരോപിച്ച് രചന കേസ് നല്‍കുകയായിരുന്നു.ലക്കിസ്റ്റാറിലെ ജാനകി മുതല്‍ ലൈഫ് ഓഫ് ജോസൂട്ടിയിലെ ജെസി, തിലോത്തമയിലെ ബാര്‍ ഡാന്‍സര്‍ ഉള്‍പ്പെടെ നിരവധി കഥാപാത്രങ്ങള്‍ ഇപ്പോള്‍ രചനയുടേതായുണ്ട്. പേരിടാത്ത മമ്മൂട്ടി ചിത്രം, അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി തുടങ്ങിനിരവധി ചിത്രങ്ങള്‍ രചനയുടേതായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.
–
Leave a Reply